സിപിഐ സീറ്റ് തന്നില്ലെങ്കിൽ മണ്ണാര്‍ക്കാട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് വ്യവസായി ഐസക്ക് വര്‍ഗ്ഗീസ്

Published : Feb 16, 2021, 01:13 PM ISTUpdated : Feb 16, 2021, 01:24 PM IST
സിപിഐ സീറ്റ് തന്നില്ലെങ്കിൽ മണ്ണാര്‍ക്കാട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് വ്യവസായി ഐസക്ക് വര്‍ഗ്ഗീസ്

Synopsis

കഞ്ചിക്കോട്ടെ വ്യവസായി ഐസക്ക് വര്‍ഗ്ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്ത് കാനം രാജേന്ദ്രന് കത്ത് നൽകിയിരുന്നു. 

പാലക്കാട്/ മണ്ണാര്‍ക്കാട്: സി പി ഐ സീറ്റ് തന്നില്ലെങ്കിൽ മണ്ണാർക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് വ്യവസായി ഐസക് വർഗീസ്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സഭയുടെ പിന്തുണ ഉണ്ടെന്നും   ഐസക് വർഗീസ് കത്തിൽ ആവര്‍ത്തിക്കുന്നുണ്ട്. മണ്ണാര്‍ക്കാട്ട് മത്സരിപ്പിച്ചാൽ സിപിഎം വോട്ട് അടക്കം ചോരാതെ കിട്ടുമെന്നും വിജയം ഉറപ്പാണെന്നുമാണ് ഐസക് വര്‍ഗ്ഗീസിന്‍റെ അവകാശവാദം. 

കഞ്ചിക്കോട്ടെ വ്യവസായി ഐസക്ക് വര്‍ഗ്ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്ത് കാനം രാജേന്ദ്രന് കത്ത് നൽകിയിരുന്നു.  

തുടര്‍ന്ന് വായിക്കാം: വ്യവസായിയെ ഇടത് സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്ത് ബിഷപ്പിന്റെ കത്ത്, പ്രതികരിക്കാനില്ലെന്ന് കാനം...

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021