
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. നിയമസഭാ തെരഞ്ഞെടുപ്പിൽ ജിജി തോംസൺ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായതിന് പിന്നാലെയാണ് പ്രതികരണം. നേതാക്കളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാലും മത്സരത്തിനില്ലെന്നായിരുന്നു ജിജി തോംസണ്‍ പറഞ്ഞത്.
നിയമസഭയിലേക്ക് മത്സരിക്കാൻ 65 വയസ് പ്രായപരിധി വയ്ക്കണമെന്നാണ് അദ്ദേഹത്തിന്‍റെ നിർദ്ദേശം. പതിനഞ്ച് വർഷം മുൻപ്
ലോക്സഭയിലേക്ക് മത്സരിക്കാൻ നിർദ്ദേശം വന്നിരുന്നു. അന്നും താൻ വേണ്ടന്ന് വച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും ഇനിയും ജോലി ചെയ്യാൻ അവസരം വന്നാൽ ചെയ്യാൻ തയ്യാറാണെന്നും ജിജി തോംസൺ പറഞ്ഞു.