പാലായിൽ മാണി സി കാപ്പൻ ബിജെപിയുമായി വോട്ട് ക‍ച്ചവടം നടത്തിയെന്ന് ജോസ് കെ മാണി

Published : May 03, 2021, 10:27 AM IST
പാലായിൽ മാണി സി കാപ്പൻ ബിജെപിയുമായി വോട്ട് ക‍ച്ചവടം നടത്തിയെന്ന് ജോസ് കെ മാണി

Synopsis

പാലായിലും സംസ്ഥാനത്തും ഇടതു പക്ഷ ജനാതിപത്യ മുന്നണി ഒറ്റകെട്ടായി പ്രവർത്തിച്ചുവെന്നും മന്ത്രി സ്ഥാനത്തിന്റെ കാര്യം പാർട്ടിയും മുന്നണിയും ചർച്ച ചെയ്യമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

പാലാ: പാലായിൽ പ്രതിപക്ഷം രാഷ്ട്രീയമല്ല ചർച്ച ചെയ്തതെന്ന് ജോസ് കെ മാണി. വ്യക്തിഹത്യയാണ് നടത്തിയതെന്നും ബിജെപിയുമായി മാണി സി കാപ്പൻ വോട്ട് ക‍ച്ചവടം നടത്തിയെന്നും ജോസ് കെ മാണി ആരോപിക്കുന്നു. 200 വോട്ട് ഭൂരിപക്ഷത്തിൽ ബിജെപി ജയിച്ച തദ്ദേശ വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥിക്ക് 25 വോട്ട് പോലും കിട്ടിയില്ല. കേരള കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് ശരിയായിരുന്നുവെന്ന് പറഞ്ഞ ജോസ് യുഡിഎഫിന്റെ സ്വാധീന മേഖലകൾ പിടിച്ചെടുത്തതായും അവകാശപ്പെട്ടു. 

പാലായിലും സംസ്ഥാനത്തും ഇടതു പക്ഷ ജനാതിപത്യ മുന്നണി ഒറ്റകെട്ടായി പ്രവർത്തിച്ചുവെന്നും മന്ത്രി സ്ഥാനത്തിന്റെ കാര്യം പാർട്ടിയും മുന്നണിയും ചർച്ച ചെയ്യമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. ഇടതു മുന്നണിയിൽ രാജ്യ സഭാ സീറ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിനോട് ജോസ് കെ മാണി പ്രതികരിച്ചില്ല. 

ബാലകൃഷ്ണ പിള്ളയുടെ മരണം കേരള രാഷ്ട്രീയത്തിലെ വലിയ നഷ്ടമാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021