'തുടർഭരണം ഉറപ്പ്, പാലാ നേടും', രണ്ടില ചിഹ്നം കൂടുതൽ കരുത്താകും: ജോസ് കെ മാണി

Published : Apr 06, 2021, 09:41 AM ISTUpdated : Apr 06, 2021, 09:43 AM IST
'തുടർഭരണം ഉറപ്പ്, പാലാ നേടും', രണ്ടില ചിഹ്നം കൂടുതൽ കരുത്താകും: ജോസ് കെ മാണി

Synopsis

പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന 12 സീറ്റുകളിൽ 12 ഉം നേടും. രണ്ടില ചിഹ്നം കൂടുതൽ കരുത്താകുന്നെന്നും ജോസ് കെ മാണി പ്രതികരിച്ചു.

കോട്ടയം: സംസ്ഥാനത്ത് തുടർ ഭരണം ഉറപ്പെന്ന് പാലാ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. പാലായിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന 12 സീറ്റുകളിൽ 12 ഉം നേടും. രണ്ടില ചിഹ്നം കൂടുതൽ കരുത്താകുന്നെന്നും ജോസ് കെ മാണി പ്രതികരിച്ചു. എല്ലാമേഖലയിൽ നിന്നും ഇല്ലാതാക്കാനുള്ള ശ്രമമുണ്ടായി. കള്ള പ്രചാരണങ്ങളും വ്യക്തിഹത്യയുമുണ്ടായി. അതിനെയെല്ലാം അതിജീവിച്ചുവെന്നും ജോസ് കെ മാണി പ്രതികരിച്ചു. 

ഭൂരിപക്ഷം തരുന്നത് ജനങ്ങളാണെന്നായിരുന്നു മാണി സി കാപ്പന്റെ 15000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന വാക്കുകളോട് ജോസിന്റെ പ്രതികരണം. അടുത്ത അഞ്ച് വർഷം ചെയ്യുന്ന കാര്യങ്ങൾ വെച്ചാണ് എൽഡിഎഫ് വോട്ട് ചോദിച്ചത്. ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

<

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021