
തൊടുപുഴ: കീറാമുട്ടിയായി നിൽക്കുന്ന യുഡിഎഫിലെ സീറ്റ് വിഭജനം തീര്‍ക്കാൻ പുതിയ ഫോര്‍മുലയുമായി പി.ജെ.ജോസഫ് വിഭാഗം. ഏറ്റുമാനൂരിന് പകരം പൂഞ്ഞാര്‍ തങ്ങൾക്ക് തരണമെന്നാണ് പി.ജെ.ജോസഫ് വിഭാഗത്തിൻ്റെ പുതിയ നിര്‍ദേശം. ഏറ്റുമാനൂര്‍ കോണ്‍ഗ്രസിന് നൽകാമെന്നും പകരം മൂവാറ്റുപുഴ സീറ്റ് തങ്ങൾക്ക് തരണമെന്നുമാണ് ജോസഫ് വിഭാഗത്തിൻ്റെ നിലപാട്. ഇടുക്കി, ഉടുമ്പൻചോല സീറ്റുകൾ കോൺഗ്രസുമായി വച്ചുമാറാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കുന്നു. ഈ നിർദേശം പരിഗണിക്കണമെന്നും കോൺഗ്രസിനോട് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.