അയ്യപ്പനെയും ദേവഗണങ്ങളയും ഉപദ്രവിച്ചു, ശബരിമല വിഷയം ജനങ്ങളുടെ മനസ്സിലുണ്ടെന്നും കെ സി വേണു​ഗോപാൽ

Published : Apr 06, 2021, 10:42 AM ISTUpdated : Apr 06, 2021, 10:57 AM IST
അയ്യപ്പനെയും ദേവഗണങ്ങളയും ഉപദ്രവിച്ചു, ശബരിമല വിഷയം ജനങ്ങളുടെ മനസ്സിലുണ്ടെന്നും കെ സി വേണു​ഗോപാൽ

Synopsis

അയ്യപ്പനെയും ദേവഗണങ്ങളയും പരാമവധി  ഉപദ്രവിച്ചു. ഗത്യന്തരമില്ലാതെ വരുമ്പോൾ കൂടെയാണെന്ന് പറയുന്നു. വിശ്വസമർപ്പിക്കുന്നവരെ ദ്രോഹിച്ചവർക്ക് എങ്ങനെ ദൈവത്തെ വിളിക്കാൻ കഴിയുമെന്നും വേണു​ഗോപാൽ ചോദിച്ചു.

തിരുവനന്തപുരം: ഭരണമാറ്റത്തിനായുള്ള വിധി എഴുത്താണ് നടക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് കെ സി വേണുഗോപാൽ. യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. ന്യായ് പദ്ധതി പ്രഖ്യാപനം ഗുണം ചെയ്യും. ശബരിമല വിഷയം ജനങ്ങളുടെ മനസ്സിലുണ്ടെന്നും കെ സി വേണു​ഗോപാൽ പ്രതികരിച്ചു. 

അയ്യപ്പനെയും ദേവഗണങ്ങളയും പരാമവധി  ഉപദ്രവിച്ചു. ഗത്യന്തരമില്ലാതെ വരുമ്പോൾ കൂടെയാണെന്ന് പറയുന്നു. വിശ്വസമർപ്പിക്കുന്നവരെ ദ്രോഹിച്ചവർക്ക് എങ്ങനെ ദൈവത്തെ വിളിക്കാൻ കഴിയുമെന്നും വേണു​ഗോപാൽ ചോദിച്ചു. 

സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021