ധർമ്മടത്ത് ഇറങ്ങാൻ തയ്യാർ; ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാമെന്ന് കെ സുധാകരൻ

Published : Mar 17, 2021, 08:19 PM ISTUpdated : Mar 18, 2021, 12:02 AM IST
ധർമ്മടത്ത് ഇറങ്ങാൻ തയ്യാർ; ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാമെന്ന് കെ സുധാകരൻ

Synopsis

പ്രാദേശിക നേതാക്കളും പ്രവർത്തകരും തന്നോട് ഇക്കാര്യം ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞ സുധാകരൻ ഉമ്മൻചാണ്ടിയുമായി ഈ വിഷയം സംസാരിച്ചതായും പറഞ്ഞു. 

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ കെ സുധാകരൻ തയ്യാറായെന്ന് റിപ്പോർട്ടുകൾ. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാമെന്നാണ് സുധാകരൻ്റെ നിലപാട്. പ്രാദേശിക നേതാക്കളും പ്രവർത്തകരും തന്നോട് ഇക്കാര്യം ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞ സുധാകരൻ ഉമ്മൻചാണ്ടിയുമായി ഈ വിഷയം സംസാരിച്ചതായും റിപ്പോർട്ട് ചെയ്യുന്നു. 

സംസ്ഥാനത്ത് ധ‌‌ർമ്മടം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. മുഖ്യമന്ത്രിയുടെ മണ്ഡലവും ഇടത് കോട്ടയുമായ ധർമ്മടത്ത് ഫോർവേർഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറി ജി ദേവരാജന്‍റെ പേരാണ് യുഡിഎഫ് പരിഗണിച്ചിരുന്നത് എന്നാൽ സീറ്റേറ്റെടുക്കാൻ ദേവരാജൻ തയ്യാറായില്ല. വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നൽകാൻ യുഡിഎഫ് ആലോചിക്കുന്നുണ്ട്. 

എന്നാൽ വാളയാർ പെൺകുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണക്കുകയാണെങ്കിൽ വിമതനായി മത്സരിക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രംഗത്തെത്തിയിട്ടുണ്ട്. ധർമ്മടത്ത് സ്ഥാനാർത്ഥിയാകാൻ പരിഗണിച്ചിരുന്ന ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥാണ് ഈ നിലപാട് പ്രഖ്യാപിച്ചത്. ഇതിനെല്ലാമിടെയാണ് മത്സരിക്കാൻ തയ്യാറാണെന്ന സുധാകരന്റെ പ്രസ്താവന. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021