
തിരുവനന്തപുരം: കേരള കോൺഗ്രസിന് 12 സീറ്റ് നൽകാൻ കഴിയില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ. പന്ത്രണ്ട് സീറ്റിന് ജോസഫിന് അര്‍ഹതയില്ല. ലീഗിന് അധിക സീറ്റിന് അർഹതയുണ്ടെങ്കിലും അനിവാര്യമാണെങ്കിലേ പരിഗണിക്കുയെന്നും സുധാകരന്‍ പറഞ്ഞു.
ശശിതരൂർ കേരളത്തിലേക്ക് വരണ്ടേ സഹാചര്യമില്ല. അദ്ദേഹത്തിന്‍റെ സാന്നിധ്യം ഇപ്പോൾ പാർലമെന്‍റില്‍ ആവശ്യമാണ്. കെ മുരളീധരൻ ഉൾപ്പടെ ഉള്ളവരോട് പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.