'ലക്ഷ്യം ഷംസീറിന്റെ തോൽവി', തലശ്ശേരിയിൽ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സുധാകരൻ

Published : Apr 05, 2021, 12:47 PM ISTUpdated : Apr 05, 2021, 12:59 PM IST
'ലക്ഷ്യം ഷംസീറിന്റെ തോൽവി', തലശ്ശേരിയിൽ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സുധാകരൻ

Synopsis

ബിജെപിക്കാരോട് വോട്ട് ചോദിക്കാനില്ല. പക്ഷേ ബിജെപിക്കാർ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞാൽ ഞങ്ങളെന്ത് ചെയ്യും? - സുധാകരൻ

കണ്ണൂര്‍: തലശ്ശേരിയിൽ കോൺഗ്രസ് ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കെ സുധാകരൻ. എൽഡിഎഫ് സ്ഥാനാ‍ര്‍ത്ഥി എഎം ഷംസീറിനെ തോൽപ്പിക്കുകയെന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതിനായി ഏത് വോട്ടും വാങ്ങും. ബിജെപിക്കാരോട് വോട്ട് ചോദിക്കാനില്ല. പക്ഷേ ബിജെപിക്കാർ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞാൽ ഞങ്ങളെന്ത് ചെയ്യുമെന്നും സുധാകരൻ ചോദിച്ചു. ഇക്കാര്യത്തിൽ എസ്‍ഡിപിഐക്കാരുടെ വോട്ട് വാങ്ങി പഞ്ചായത്തുകൾ ഭരിക്കുന്ന സിപിഎമ്മാണ് വിമർശിക്കുന്നതെന്നും സുധാകരൻ പരിഹസിച്ചു. 

'ബിജെപി വോട്ട് സിഒടി നസീറിന്', തലശ്ശേരിയിൽ മനഃസാക്ഷി വോട്ട് തള്ളി വി മുരളീധരൻ

എൻഡിഎ മുന്നണിക്ക് സ്ഥാനാർത്ഥിയില്ലാത്ത തലശ്ശേരിയിൽ ബിജെപി വോട്ട് ആ‍ര്‍ക്കാകുമെന്നതിൽ നേതൃത്വത്തിനിടയിൽ തന്നെ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് സുധാകരന്റെ പ്രതികരണം. സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീർ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ തലശ്ശേരിയിൽ മനഃസാക്ഷി വോട്ട് ചെയ്യാൻ പ്രവർത്തകർക്ക് ബിജെപി ജില്ലാ നേതൃത്വം നിര്‍ദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയ വി മുരളീധരൻ ബിജെപി വോട്ട്  സിഒടി നസീറിനായിരിക്കുമെന്നും ആവ‍ര്‍ത്തിച്ചു. 

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021