'ബംഗാളും ത്രിപുരയും മാത്രമല്ല, കേരളത്തിലെ സിപിഎം അക്കൗണ്ടും ഉടൻ പൂട്ടും', പിണറായിക്ക് സുരേന്ദ്രന്റെ മറുപടി

Published : Mar 31, 2021, 11:03 AM IST
'ബംഗാളും ത്രിപുരയും മാത്രമല്ല, കേരളത്തിലെ സിപിഎം അക്കൗണ്ടും ഉടൻ പൂട്ടും', പിണറായിക്ക് സുരേന്ദ്രന്റെ മറുപടി

Synopsis

'ലൗവ് ജിഹാദ് അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങളിൽ യുഡിഎഫ്-എൽഡിഎഫ് മുന്നണികൾ മൗനം പാലിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരിച്ച ജോസ് കെ മാണിയെ ഭീഷണിപ്പെടുത്തി വായടപ്പിച്ചു'

തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ ഏക അക്കൗണ്ടായ നേമം പൂട്ടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മറുപടി. ബംഗാളിലേയും ത്രിപുരയിലേയും സിപിഎമ്മിന്‍റെ അക്കൗണ്ട് ബിജെപി പൂട്ടിക്കഴിഞ്ഞുവെന്നും കേരളത്തിലെ അക്കൗണ്ട് ഉടന്‍ പൂട്ടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇത്തവണ കേരളം ആരു ഭരിക്കുമെന്ന് എന്‍ഡിഎ തീരുമാനിക്കും. അഴിമതിയുടേയും തട്ടിപ്പിന്റെയും ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്. സിപിഎമ്മിന്റെ ഉദകക്രിയ പിണറായിയിൽ തന്നെ നടക്കുമെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ലൗവ് ജിഹാദ് അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങളിൽ യുഡിഎഫ്-എൽഡിഎഫ് മുന്നണികൾ മൗനം പാലിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരിച്ച ജോസ് കെ മാണിയെ ഭീഷണിപ്പെടുത്തി വായടപ്പിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021