ഗുരുവായൂരിൽ പിന്തുണ ദിലീപ് നായര്‍ക്ക്; ബിജെപിക്ക് മികച്ച വിജയമെന്ന് കെ സുരേന്ദ്രൻ

Published : Mar 26, 2021, 10:28 AM ISTUpdated : Mar 26, 2021, 03:17 PM IST
ഗുരുവായൂരിൽ പിന്തുണ ദിലീപ് നായര്‍ക്ക്; ബിജെപിക്ക് മികച്ച വിജയമെന്ന് കെ സുരേന്ദ്രൻ

Synopsis

ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയാണ് ദിലീപ് നായർ. കഴിഞ്ഞ തവണ എൻഡിഎ നേടിയതിനേക്കാൾ വോട്ട് നേടുകയാണ് ഇത്തവണ ലക്ഷ്യമെന്ന് ദിലീപ് നായര്‍ പറഞ്ഞു

പത്തനംതിട്ട: നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി ഇല്ലാതായ ഗുരുവായൂര്‍ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നൽകി തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ച് ബിജെപി. ഗുരുവായൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥി ദിലീപ് നായരെ ബിജെപി പിന്തുണക്കും. പ്രഖ്യാപനം വൈകീട്ടോടെ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ പറഞ്ഞു. ഇതോടെ മണ്ഡലത്തിൽ മികച്ച വിജയം നേടാൻ കഴിയുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. 

ഗുരുവായൂരിൽ ബിജെപിയുടെ പിന്തുണയോടെ മത്സരിക്കാൻ ധാരണയായതായി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായർ അറിയിച്ചു. കഴിഞ്ഞ തവണ എൻഡിഎ നേടിയതിനേക്കാൾ വോട്ട് മണ്ഡലത്തിൽ നേടുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിനു ശേഷം എൻഡിഎയിലെ സഖ്യകക്ഷിയാകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദിലീപ് നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021