മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ യഥാര്‍ത്ഥ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് കെ.സുരേന്ദ്രൻ

By Web TeamFirst Published Feb 22, 2021, 11:30 AM IST
Highlights

ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് പിണറായി സര്‍ക്കാര്‍ തന്നെയാണെന്ന് സി.ദിവാകരൻ്റെ പ്രസ്താവനയിലൂടെ വ്യക്തമായി. ദിവാകരൻ്റെ പ്രസ്താവന കാനം അംഗീകരിക്കുമോ?

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിലെ മറ്റു മന്ത്രിമാരും തങ്ങളുടെ യഥാര്‍ത്ഥ സ്വത്ത് വിവരം വെളിപ്പെടുത്താൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അനധികൃത സ്വത്ത് സമ്പാദനത്തിൽ ഏത് ബിജെപി നേതാവിനെതിരേയും അന്വേഷണം നടത്താം.  തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്ന കണക്കിനേക്കാൾ കൂടുതൽ സമ്പാദ്യം ഏതെങ്കിലും ബിജെപി നേതാവിനുണ്ടെങ്കിൽ അതേക്കുറിച്ച് ഏതു തരത്തിലുള്ള അന്വേഷണം നേരിടാനും ബിജെപി തയ്യാറാണെന്നും സുരേന്ദ്രൻ പറഞ്ഞു. 

സുരേന്ദ്രൻ്റെ വാക്കുകൾ - 

പയ്യന്നൂരിൽ വിജയ യാത്രയെത്തുമ്പോൾ പ്രമുഖ കോൺഗ്രസ് നേതാവ് ശ്രീധര പൊതുവാൾ ബിജെപിയിൽ ചേരും. ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് പിണറായി സര്‍ക്കാര്‍ തന്നെയാണെന്ന് സി.ദിവാകരൻ്റെ പ്രസ്താവനയിലൂടെ വ്യക്തമായി. ദിവാകരൻ്റെ പ്രസ്താവന കാനം അംഗീകരിക്കുമോ?

സന്നിധാനത്ത് മനപ്പൂർവം സ്ത്രീകളെ പ്രവേശിപ്പിച്ചതിന് പിണറായിക്കും സർക്കാരിനും എന്ത് പറയാനുണ്ട്. സി.ദിവാകരൻ്റെ പ്രസ്താവന ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചത് സർക്കാർ മനപ്പൂർവ്വമെന്ന് വ്യക്തമാക്കി. ശബരിമലയിൽ സ്വതീകളെ പ്രവേശിപ്പിക്കുമ്പോൾ ഉമ്മൻ ചാണ്ടി ഒരക്ഷരം മിണ്ടിയില്ല.  വിശ്വാസികൾ വേട്ടയാടപ്പെട്ടപ്പോൾ പരിവാർ അക്രമം അവസാനിപ്പിക്കണമെന്നാണ് ഉമ്മർ ചാണ്ടി പറഞ്ഞത്

ആഴക്കടൽ കരാറിന് കേന്ദ്ര അനുമതി ആവശ്യമാണ്. യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഇടപാട് നടത്തിയത്. അമേരിക്കൻ കമ്പനിയെ കൊണ്ടുവന്ന് ആഴക്കടൽ കൊള്ളയടിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കില്ല. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം.  21 തവണ സ്പീക്കർ ദുബായിൽ പോയി. സ്പീക്കറും മന്ത്രിമാരുമടക്കം സര്‍ക്കാരിലെ ഉന്നതര്‍ നടത്തിയ വിദേശ യാത്രകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണം.

പാവപ്പെട്ട പാർട്ടിയെന്ന് പറയുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം വേണം.
മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ യഥാർത്ഥ സ്വത്ത് വിവരം വെളിപ്പെടുത്തണം. വിദേശ കുറ്റവാളികൾക്ക് കേരളത്തിൽ എന്തും ചെയ്യാം എന്ന അവസ്ഥയാണുള്ളത്. അനധികൃത സ്വത്ത് സമ്പാദനത്തിൽ ഏത് ബിജെപി നേതാവിനെതിരേയും അന്വേഷണം നടത്താം.  തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്ന കണക്കിനേക്കാൾ കൂടുതൽ സമ്പാദ്യം ഏതെങ്കിലും ബിജെപി നേതാവിനുണ്ടെങ്കിൽ അതേക്കുറിച്ച് അന്വേഷണം നടത്താം. 

എല്ലാ സംസ്ഥാനങ്ങൾക്കും അവരുടെ സുരക്ഷ നോക്കേണ്ടി വരും. കേരളത്തിലേക്കുള്ള അതിര്‍ത്തി കര്‍ണാടക അടച്ചതിൽ അസാധാരണമായി ഒന്നുമില്ല. വിജയ് യാത്രയെ മാത്രം നിയന്ത്രിക്കുകയും വിജയരാഘവൻ്റെ യാത്രക്ക് ആള് കൂടുന്നതിൽ പ്രശ്നമില്ലാത്തതും സര്‍ക്കാരിൻ്റേയും ആരോഗ്യവകുപ്പിൻ്റേയും ഇരട്ടത്താപ്പാണ് കാണിക്കുന്നത്. 

click me!