"അക്രമം സിപിഎം നേതാക്കളുടെ അറിവോടെ"; ബിജെപി കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന് കെ സുരേന്ദ്രൻ

Published : Apr 08, 2021, 11:29 AM IST
"അക്രമം സിപിഎം നേതാക്കളുടെ അറിവോടെ";  ബിജെപി കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന് കെ സുരേന്ദ്രൻ

Synopsis

അക്രമികളെ കൺമുന്നിൽ കിട്ടിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ല.. സമാധാന യോഗം പ്രഹസനം എന്നും കെ സുരേന്ദ്രൻ 

പത്തനംതിട്ട: സംസ്ഥാന വ്യാപകമായി സിപിഎം അതിക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ സഹായം സിപിഎമ്മിന് കിട്ടുന്നുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. 

പൊലീസ് നിഷ്ക്രിയമാണ്. അക്രമികളെ കയ്യിൽ കിട്ടിയിട്ടു പോലും നടപടി എടുക്കുന്നില്ല. പൊലീസ് നിഷ്ക്രിയമായി ഇരുന്നാൽ കയ്യും കെട്ടി നോക്കി  ഇരിക്കാൻ ബിജെപിയെ കിട്ടില്ലെന്നും ശക്തമായ ഇടപെടലുണ്ടാകുമെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകുന്നു. 

സംസ്ഥാനത്ത് പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യത ഉറപ്പാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബൂത്ത് ലെവൽ ഓഫീസര്‍മാരെ വച്ച് അട്ടിമറിക്ക് സിപിഎം ശ്രമിക്കുകയാണ്. പോസ്റ്റൽ ബാലറ്റ് എത്ര എണ്ണം ഉണ്ട്. എത്ര പോൾ ചെയ്തു. എത്ര ശതമാനം. കമ്മിഷൻ സമാഹരിച്ചത് സമാഹരിക്കാത്തത് ഇനം തിരിച്ചു സ്ഥാനാർഥികൾക്ക് നൽകണം. പോസ്റ്റൽ ബാലറ്റ് കൈകാര്യം ചെയ്യാൻ സിപിഎം പ്രത്യേക സംഘടന സംവിധാനം ഉണ്ടാക്കിയെന്നും കെ സുരേന്ദ്രൻ ആക്ഷേപം ഉന്നയിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021