സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നേ മഞ്ചേശ്വരത്ത് പറന്നിറങ്ങി കെ സുരേന്ദ്രൻ

Published : Mar 14, 2021, 10:53 AM ISTUpdated : Mar 14, 2021, 11:22 AM IST
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നേ മഞ്ചേശ്വരത്ത് പറന്നിറങ്ങി കെ സുരേന്ദ്രൻ

Synopsis

മഞ്ചേശ്വരത്ത് മത്സരിക്കുമെന്ന വാര്‍ത്തകൾക്കിടെയാണ്  കെ സുരേന്ദ്രൻ മണ്ഡലത്തിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങിയത്. വലിയ സ്വീകരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷന് പ്രവര്‍ത്തകര്‍ നൽകിയത്.

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ മഞ്ചേശ്വരത്ത് പറന്നിറങ്ങി കെ സുരേന്ദ്രൻ. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ മത്സര രംഗത്ത് ഉണ്ടാകുമെന്ന വാര്‍ത്തകൾക്കിടെയാണ് കെ സുരേന്ദ്രൻ മണ്ഡലത്തിലെത്തിയത്. ഹെലികോപ്റ്ററിൽ വന്നിറങ്ങി.യ കെ സുരേന്ദ്രന് വലിയ സ്വീകരണവും പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. 

സ്ഥാനാര്‍ത്ഥി തന്നെയെന്ന് വിട്ട് പറയാൻ കെ സുരേന്ദ്രൻ തയ്യാറായില്ല. എല്ലാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് വിശദമായി പരിഗണിച്ച ശേഷം ദേശിയ നേതൃത്വമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.   ഇന്ന് വൈകീട്ടോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനാണ് കെ സുരേന്ദ്രൻ എത്തിയത്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021