കടകംപള്ളിയുടെ ശബരിമല ഖേദപ്രകടനം ; മുഖ്യമന്ത്രി വിശദീകരണം തേടുമെന്ന് യെച്ചൂരി

Published : Mar 28, 2021, 11:59 AM ISTUpdated : Mar 28, 2021, 12:10 PM IST
കടകംപള്ളിയുടെ ശബരിമല ഖേദപ്രകടനം ; മുഖ്യമന്ത്രി വിശദീകരണം തേടുമെന്ന് യെച്ചൂരി

Synopsis

സത്യവാങ്ങ് മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധിക്ക് ശേഷം വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്

തിരുവനന്തപുരം: ശബരിമയിൽ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഖേദപ്രകടനത്തിൽ വിശദീകരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കടകംപള്ളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പരിശോധിക്കും. സുപ്രീംകോടതി വിശാല ബെഞ്ചിന്‍റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് ശബരിമല.  കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ചർച്ച വേണ്ട. കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടുമെന്നും സിതാറാം യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു . സംസ്ഥാന കമ്മറ്റിയും ഇക്കാര്യത്തിൽ വിശദീകരണം തേടും.

സത്യവാങ്ങ് മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധിക്ക് ശേഷം വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സിതാറാം യെച്ചൂരി പറഞ്ഞു 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021