'വൈകാരിക പ്രശ്നങ്ങളെ അതിജീവിക്കും'; കേരളാ കോൺഗ്രസുമായി പ്രശ്നങ്ങളില്ലെന്ന് കാനം രാജേന്ദ്രൻ

Published : Mar 11, 2021, 10:53 AM ISTUpdated : Mar 11, 2021, 11:02 AM IST
'വൈകാരിക പ്രശ്നങ്ങളെ അതിജീവിക്കും'; കേരളാ കോൺഗ്രസുമായി പ്രശ്നങ്ങളില്ലെന്ന് കാനം രാജേന്ദ്രൻ

Synopsis

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ വൈകാരികമായ പ്രശ്നങ്ങളുണ്ടാകുക എന്നത് സ്വാഭാവികമാണ്. ഇതിനെ അതിജീവിക്കാൻ ഇടതുമുന്നണിക്ക് കഴിയുമെന്നും കാനം രാജേന്ദ്രൻ. 

കണ്ണൂര്‍: സീറ്റ് വിഭജനത്തിൽ മുന്നണിക്കകത്ത് അതൃപ്തിയുണ്ടെന്ന വാര്‍ത്തകൾക്കിടെ കേരളാ കോൺഗ്രസിനോടുള്ള നിലപാട് വ്യക്തമാക്കി സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളാ കോൺഗ്രസുമായി സിപിഐക്ക് പ്രശ്നങ്ങളൊന്നും ഇല്ല. സീറ്റ് വിഭജനക്കാര്യത്തിൽ തര്‍ക്കങ്ങൾ ഇല്ലെന്നും കാനം രാജേന്ദ്രൻ വിശദീകരിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ വൈകാരികമായ പ്രശ്നങ്ങളുണ്ടാകുക എന്നത് സ്വാഭാവികമാണ്. ഇതിനെ അതിജീവിക്കാൻ ഇടതുമുന്നണിക്ക് കഴിയുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.  പിണറായി സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങൾ ഇടതുമുന്നണിയുടെ  ജനപിന്തുണ വർദ്ധിപ്പിച്ചു. പ്രതിപക്ഷം സർക്കാറിനെതിരെ അപവാദം പ്രചരിപ്പിച്ചിട്ടും തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം നേടാൻ മുന്നണിക്കായി. സർക്കാരിനെ ഇരുളിൽ നിർത്താൻ കേന്ദ്ര സർക്കാരും ശ്രമിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും കാനം രാജേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021