
കോഴിക്കോട്: കോൺഗ്രസിൽ നിന്ന് രാജിവെച്ച കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി ഇടതുപക്ഷത്ത് ചേരുമെന്ന് എംഎ ബേബി. ഇവരുമായി നേരത്തെ ചർച്ച നടത്തിയതാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പറഞ്ഞു. സംസ്ഥാനത്ത് വെൽഫെയർ പാർട്ടിയും യുഡിഎഫുമായി ഇപ്പോഴും ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് പാർട്ടിയുടെ നയം മാറ്റമല്ലെന്നും ഇത് വ്യക്തിപൂജയായി കാണാനാവില്ലെന്നും പറഞ്ഞ അദ്ദേഹം പ്രഗത്ഭരായ നേതാക്കളുള്ളത് കൊണ്ടാണ് ഇപി ജയരാജനെയും തോമസ് ഐസകിനെയും മാറ്റിയതെന്നും കൂട്ടിച്ചേർത്തു.