ആര് വാഴും? ആര് വീഴും? ഏഷ്യാനെറ്റ് ന്യൂസ് - സീഫോർ പ്രീ പോൾ സർവേ 2 തുടരുന്നു

Published : Mar 29, 2021, 03:25 PM ISTUpdated : Mar 29, 2021, 07:09 PM IST
ആര് വാഴും? ആര് വീഴും? ഏഷ്യാനെറ്റ് ന്യൂസ് - സീഫോർ പ്രീ പോൾ സർവേ 2 തുടരുന്നു

Synopsis

തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് അടുത്തിരിക്കുമ്പോഴും ഭരണമാറ്റമോ തുടർഭരണമോ എന്നതിൽ ഇപ്പോഴും സംശയങ്ങളുണ്ട്

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിൽ ചരിത്രം തിരുത്തി തുടർഭരണം ഉണ്ടാകുമോ? അല്ല ഭരണമാറ്റമാണോ കാത്തിരിക്കുന്നത്. ഈ ചോദ്യത്തിന്റെ ഉത്തരം തേടുകയാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ സർവേ രണ്ട്. തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് അടുത്തിരിക്കുമ്പോഴും ഭരണമാറ്റമോ തുടർഭരണമോ എന്നതിൽ ഇപ്പോഴും സംശയങ്ങളുണ്ട്. എല്ലാ സംശയങ്ങൾക്കും ഉത്തരം കണ്ടെത്തുന്ന ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ സർവേ 2, ആറ് മണിക്ക് ആരംഭിച്ചു.

രാഷ്ട്രീയ വിവാദങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ ജനം ആർക്കൊപ്പം നിൽക്കും എന്നത് പ്രധാന ചോദ്യമാണ്. 2016 നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും കേരളത്തിന്റെ പൊതു തരംഗം ആർക്കൊപ്പമെന്ന് ശരിയായി പ്രവചിച്ചത് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ സർവേയാണ്.

ഇത്തവണ ആദ്യ ഘട്ടങ്ങളിൽ സീ ഫോർ ഏഷ്യാനെറ്റ് ന്യൂസിനായി നടത്തിയ അഭിപ്രായ സർവേകളിൽ ഇടത് അനുകൂല തരംഗം കേരളത്തിലുണ്ടെന്നായിരുന്നു ഉത്തരം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടതോടെ ആ ട്രന്റിൽ എന്തെങ്കിലും മാറ്റമുണ്ടായോ എന്നാണ് ഇന്നത്തെ ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ പ്രീ പോൾ സർവേ രണ്ടിലൂടെ പരിശോധിക്കുന്നത്. കേരളത്തിലെ ഏറ്റവും ആധികാരികമായ ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേയുടെ അന്തിമ ഘട്ട ഫലങ്ങൾ നിശ്ചയമായും കേരളത്തിലെ വോട്ടർമാരുടെ ഏറ്റവും പുതിയ മനോഭാവം പ്രകടമാക്കും. ഇന്ന് വൈകീട്ട് ആറ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് കാണുക.

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021