ഇരിക്കൂറില്‍ സജീവ് ജോസഫിന്‍റെ കൺവെൻഷൻ ഇന്ന്; സോണി സെബാസ്റ്റ്യൻ എത്തിയേക്കില്ല

Web Desk   | Asianet News
Published : Mar 21, 2021, 07:00 AM IST
ഇരിക്കൂറില്‍ സജീവ് ജോസഫിന്‍റെ കൺവെൻഷൻ ഇന്ന്; സോണി സെബാസ്റ്റ്യൻ എത്തിയേക്കില്ല

Synopsis

ജില്ലയിൽ പ്രാധിനിത്യമില്ലാത്ത എ ഗ്രൂപ്പിന് ഡിസിസി അധ്യക്ഷ പദവി നൽകണമെന്ന ഒത്തുതീർപ്പ് ഫോർമുലയ്ക്ക് സുധാകരൻ സമ്മതം മൂളിയിട്ടില്ലെന്നാണ് വിവരം. 

ഇരിക്കൂര്‍: ഗ്രൂപ്പ് തർക്കം കാരണം യുഡിഎഫിന്റെ പ്രചാരണം വൈകിയ ഇരിക്കൂറിൽ മണ്ഡലം കൺവെൻഷൻ കെ.സി.ജോസഫ് ഇന്ന് ഉദ്ഘാടനം ചെയ്യും. സ്ഥാനാർത്ഥി സജീവ് ജോസഫിനെതിരെ എ ഗ്രൂപ്പ് പ്രതിഷേധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തുടരുന്നതിനിടെയാണ് കൺവെൻഷൻ.

ജില്ലയിൽ പ്രാധിനിത്യമില്ലാത്ത എ ഗ്രൂപ്പിന് ഡിസിസി അധ്യക്ഷ പദവി നൽകണമെന്ന ഒത്തുതീർപ്പ് ഫോർമുലയ്ക്ക് സുധാകരൻ സമ്മതം മൂളിയിട്ടില്ലെന്നാണ് വിവരം. അന്തിമ തീരുമാനം വരാതെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ഒരുവിഭാഗം നേതാക്കൾ ഇപ്പോഴും പറയുന്നുണ്ട്. സീറ്റ് കിട്ടാഞ്ഞതിൽ അതൃപ്തി പരസ്യമാക്കിയ സോണി സെബാസ്റ്റ്യൻ കൺവെൻഷന് എത്തിയേക്കില്ല.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021