കോവളത്തും അരുവിക്കരയിലും ഇഞ്ചോടിഞ്ച്! കാത്തിരിക്കുന്നത് അട്ടിമറിയോ? പോസ്റ്റ് പോൾ ഫലം

By Web TeamFirst Published Apr 30, 2021, 6:27 PM IST
Highlights

അരുവിക്കരയിൽ സിറ്റിങ് എംഎൽഎ കോൺ​ഗ്രസിന്റെ യുവനേതാവ് കെഎസ് ശബരീനാഥനെതിരെ കരുത്തുറ്റ പോരാട്ടമാണ് സിപിഎമ്മിന്റെ ശക്തനായ നേതാവ് അഡ്വ ജി സ്റ്റീഫൻ നടത്തിയത്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലാണ് തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ സർവേയിലും കോവളവും അരുവിക്കരയും ഉൾപ്പെട്ടിരിക്കുന്നത്. കാലങ്ങളായി യുഡിഎഫിന് ഒപ്പം നിൽക്കുന്ന അരുവിക്കരയിലും ഇടത് - വലത് മുന്നണികളെ മാറിമാറി പിന്തുണക്കുന്ന കോവളത്തും ശക്തമായ മത്സരമാണ് നടന്നിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോ‍ർ സർവേ ഫലം വ്യക്തമാക്കുന്നു.

അരുവിക്കരയിൽ സിറ്റിങ് എംഎൽഎ കോൺ​ഗ്രസിന്റെ യുവനേതാവ് കെഎസ് ശബരീനാഥനെതിരെ കരുത്തുറ്റ പോരാട്ടമാണ് സിപിഎമ്മിന്റെ ശക്തനായ നേതാവ് അഡ്വ ജി സ്റ്റീഫൻ നടത്തിയത്. എങ്കിലും നേരിയ മേൽക്കൈ ശബരീനാഥന് ഉണ്ടാകുമെന്നാണ് സർവേ ഫലം. എൻഡിഎ സ്ഥാനാർത്ഥി സി ശിവൻകുട്ടി ഇവിടെ മൂന്നാമതായിരിക്കുമെന്നും സർവേ വ്യക്തമാക്കുന്നുണ്ട്.

കോവളത്ത് നിന്ന് അഞ്ച് തവണ നിയമസഭയിലെത്തിയ നീലലോഹിതദാസൻ നാടാരാണ് ഇക്കുറി ഇടതുമുന്നണിക്ക് വേണ്ടി മത്സര രം​ഗത്തുള്ളത്. സിറ്റിങ് എംഎൽഎ കോൺ​ഗ്രസിന്റെ എം വിൻസന്റിനെ തറപറ്റിക്കുകയെന്ന ലക്ഷ്യമാണ് ഇദ്ദേഹത്തിന് മുന്നിലുള്ളത്. മണ്ഡലത്തിലെ തന്റെ ജനപിന്തുണ അടയാളപ്പെടുത്തുന്ന പോരാട്ടമാണ് നീലലോഹിതദാസൻ നാടാർ കാഴ്ചവെച്ചിരിക്കുന്നത്. എങ്കിലും സിറ്റിങ് എംഎൽഎയായ എം വിൻസന്റിന് നേരിയ മുൻതൂക്കം മണ്ഡലത്തിലുണ്ട്. എൻഡിഎ സ്ഥാനാർത്ഥി വിഷ്ണുപുരം ചന്ദ്രശേഖരൻ മൂന്നാമതാവും.

click me!