അവസാന ലാപ്പിൽ ഓടിക്കയറി ജലീൽ, തവനൂരിൽ വിജയം

By Web TeamFirst Published May 2, 2021, 4:51 PM IST
Highlights

അവസാന നിമിഷവും ലീഡ് നില മാറി മറിഞ്ഞെങ്കിലും വിജയം കെടി ജലീലിന് ഒപ്പം നിന്നു. 2564 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജലീൽ മണ്ഡലം നിലനിർത്തി. 

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ആവേശം ഒട്ടും ചോരാതെ തവനൂർ നിയോജക മണ്ഡലം. കുഞ്ഞാലിക്കുട്ടിയ മലർത്തിയടിച്ച ചരിത്രവുമായി എത്തിയ ജലീലിനെ അട്ടിമറിക്കാൻ ഫിറോസ് കുന്നംപറമ്പിലിന് കഴിഞ്ഞില്ല. അവസാന നിമിഷവും ലീഡ് നില മാറി മറിഞ്ഞെങ്കിലും വിജയം കെടി ജലീലിന് ഒപ്പം നിന്നു. 2564 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജലീൽ മണ്ഡലം നിലനിർത്തി. 

ആദ്യ ഘട്ടങ്ങളിലെല്ലാം മുന്നിൽ നിന്ന യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ ഒരു ഘട്ടത്തിൽ വിജയിക്കുമെന്ന പ്രതീക്ഷ നൽകിയെങ്കിലും അവസാന ലാപ്പുകളിൽ ഇടത് വോട്ടുകൾ കൂടുതലുള്ള എടപ്പാളിലെ അടക്കം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ജലീൽ ലീഡ് നേടി. ഇടത് വോട്ടുകൾ കൂടുതലുള്ള എടപ്പാളിലെ അടക്കം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മാത്രമാണ് ജലീലിന് മുന്നോട്ട് വരാൻ സാധിച്ചത്. 
എന്നാൽ പ്രതീക്ഷിച്ച പല ഇടത് ശക്തി കേന്ദ്രങ്ങളിലും ജലീലിന് വോട്ടുകൾ നഷ്ടപ്പെട്ടെന്നാണ് വ്യക്തമാകുന്നത്. 

click me!