'നാട് നന്നാകാൻ യുഡിഎഫ്'; പ്രചാരണ വാക്യം പ്രഖ്യാപിച്ചു; മസാല ബോണ്ടിലെ ഇഡി കേസിനെ വിമർശിച്ച് ചെന്നിത്തല

Published : Mar 03, 2021, 06:07 PM ISTUpdated : Mar 03, 2021, 06:53 PM IST
'നാട് നന്നാകാൻ യുഡിഎഫ്'; പ്രചാരണ വാക്യം പ്രഖ്യാപിച്ചു; മസാല ബോണ്ടിലെ ഇഡി കേസിനെ വിമർശിച്ച് ചെന്നിത്തല

Synopsis

ഉറപ്പാണ് എൽഡിഎഫ് എന്നാണ് ഈ തെരഞ്ഞെടുപ്പ് കാലത്തെ ഇടതുമുന്നണിയുടെ പ്രചാരണ വാക്യം

തിരുവനന്തപുരം: ഉറപ്പാണ് എൽഡിഎഫ് എന്ന ഇടതുമുന്നണിയുടെ പ്രചാരണ മുദ്രാവാക്യത്തെ 'നാട് നന്നാകാൻ യുഡിഎഫ്' എന്ന മുദ്രാവാക്യം കൊണ്ട് ഐക്യ ജനാധിപത്യ മുന്നണി നേരിടും. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രധാന മുദ്രാവാക്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രഖ്യാപിച്ചത്. നാട് നന്നാകുമെന്ന വാക്ക് നൽകുന്നുവെന്ന ഉറപ്പ് കൂടിയുണ്ട് ഈ മുദ്രാവാക്യത്തിൽ. ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാമെന്നതാണ് അഭ്യർത്ഥനയെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.

സർക്കാരിൻ്റെ അഴിമതികൾ ഉൾപ്പടെ യുഡിഎഫ് പ്രചരണ വിഷയമാക്കും. പിആർഡി പരസ്യത്തിലെ പൊള്ളത്തരം പുറത്ത് കൊണ്ട് വരും. ഐശ്വര്യകേരളം ലോകോത്തര കേരളം എന്ന പേരിൽ പ്രകടനപത്രിക തയ്യാറാക്കി വരികയാണെന്നും ചെന്നിത്തല വ്യക്തമാക്കി. 

മസാല ബോണ്ട് വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ കേസ് എടുത്തത് നല്ല ഉദ്ദേശത്തോടെയല്ല. വികസനത്തെ അട്ടിമറിക്കാൻ എൻഫോഴ്സ്മെന്റ് ശ്രമിക്കുന്നുവെന്ന് പറയാൻ ഇടതുമുന്നണിക്ക് അവസരം കൊടുക്കുന്ന നീക്കമാണിത്. 2019 ൽ കൊടുത്ത പരാതിയിലാണ് ഇപ്പോഴത്തെ കേസ്. തോമസ് ഐസക്കിന്റേത് സുരക്ഷിതമായിരുന്നുള്ള വെല്ലുവിളിയാണ്.  ബിജെപിയും സിപിഎമ്മും തമ്മിൽ പരസ്പര ധാരണയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ശ്രീ എമ്മിന് നാലേക്കർ കൊടുക്കാനുള്ള സർക്കാർ തീരുമാനം നിഗൂഢത നിറഞ്ഞതാണ്. ശ്രീ എമ്മുമായി എന്ത് ബന്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധത്തിന് പാരിതോഷികമായാണ് ശ്രീ എമ്മിന് ഭൂമി ലഭിച്ചത്. ഇത് അപകടകരമായ ബന്ധമാണ്.  ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിയിൽ സീറ്റ് വീതംവെപ്പ് രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021