പാലക്കാട് ബിജെപി മുന്നേറ്റം തുടരുന്നു, ആദ്യ റൌണ്ടുകളിലും ലീഡ് നിലനിർത്തി ഇ  ശ്രീധരൻ

Published : May 02, 2021, 10:13 AM ISTUpdated : May 02, 2021, 10:33 AM IST
പാലക്കാട് ബിജെപി മുന്നേറ്റം തുടരുന്നു, ആദ്യ റൌണ്ടുകളിലും ലീഡ് നിലനിർത്തി ഇ  ശ്രീധരൻ

Synopsis

 തപാൽ വോട്ടുകളിൽ നേടിയ മുന്നേറ്റം ഇവിഎം മെഷിനുകളിലേക്ക് എത്തിയപ്പോഴും നിലനിർത്താൻ ശ്രീധരന് കഴിഞ്ഞു. ആദ്യം എണ്ണിയ ബിജെപി സ്വാധീനമേഖലകളിൽ മുന്നേറ്റം നടത്തിയ ശ്രീധരൻ പിന്നീട് രണ്ട് റൌണ്ടുകളിലും അത് നിലനിർത്തി. 

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ തുടക്കത്തിൽ  നേടിയ മുന്നേറ്റം ആദ്യ രണ്ട് റൌണ്ടുകളിലും നിലനിർത്തി എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. തപാൽ വോട്ടുകളിൽ നേടിയ മുന്നേറ്റം വോട്ടിംഗ് മെഷിനുകളിലേക്ക് എത്തിയപ്പോഴും നിലനിർത്താൻ ശ്രീധരന് കഴിഞ്ഞു. ആദ്യം വോട്ടെണ്ണിയ  ബിജെപി സ്വാധീനമേഖലകളിൽ മുന്നേറ്റം നടത്തിയ ശ്രീധരൻ പിന്നീട് രണ്ട് റൌണ്ടുകളിലും അത് നിലനിർത്തി.

കഴിഞ്ഞ തവണ കോൺഗ്രസ് ലീഡ് നേടിയ ഇടങ്ങളിലും ശ്രീധരൻ മുന്നേറ്റം കാഴ്ച വെച്ചു. രണ്ട് റൌണ്ട് എണ്ണിയപ്പോൾ ലീഡ് നില 3000 ത്തിലേക്ക് എത്തി നിൽക്കുകയാണ്. യുഡിഎഫ് സ്വാധീന മേഖലകളിൽ കൂടി കടന്നു കയറിയാണ് ആദ്യ ഘട്ടത്തിൽ ഇ ശ്രീധരൻ ലീഡ് ഉയര്‍ത്തുന്നത്. കൽപ്പാത്തിയും പുത്തൂരും അടക്കം യുഡിഎഫ് സ്വാധീന മേഖലകളിലെ ശ്രീധരന്റെ  മുന്നേറ്റം ശ്രദ്ധേയമാണ്. എന്നാൽ മൂന്നാം റൌണ്ടിലേക്ക് കടക്കുമ്പോൾ എൽഡിഎഫ് ഭൂരിപക്ഷമേഖലകളിൽ ലീഡ് നില കുറയുന്നുണ്ട്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021