ഇടത് കോട്ടയായ പയ്യന്നൂരിൽ വിജയം ആർക്ക്? ഏഷ്യാനെറ്റ് ന്യൂസ് സീ ഫോ‍ർ സർവേ ഫലം അറിയാം

Published : Apr 29, 2021, 07:22 PM IST
ഇടത് കോട്ടയായ പയ്യന്നൂരിൽ വിജയം ആർക്ക്? ഏഷ്യാനെറ്റ് ന്യൂസ് സീ ഫോ‍ർ സർവേ ഫലം അറിയാം

Synopsis

ടിഐ മധുസൂദനനാണ് ഇവിടെ സിപിഎം സ്ഥാനാർത്ഥി. കോൺ​ഗ്രസിന് വേണ്ടി എം പ്രദീപ് കുമാറും ബിജെപിക്ക് വേണ്ടി കെ ശ്രീധരനുമാണ് ഇവിടെ അങ്കം കുറിച്ചത്

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ സിപിഎമ്മിന്റെ ഉറച്ച കോട്ടകളിൽ ഒന്നാണ് പയ്യന്നൂർ. സിപിഎമ്മിന്റെ നിരവധി മുൻനിര നേതാക്കളെ നിയമസഭയിലേക്ക് എത്തിച്ച മണ്ഡലങ്ങളിലൊന്ന്. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് മുന്നേറ്റം നൽകുന്ന മണ്ഡലം. അങ്ങിനെ വിശേഷണങ്ങൾ പലതാണ്. ഇക്കുറിയും മണ്ഡലത്തിൽ ഇടതുമുന്നണി തന്നെ വിജയിക്കുമോയെന്നാണ് പ്രധാന ചോദ്യം.

ടിഐ മധുസൂദനനാണ് ഇവിടെ സിപിഎം സ്ഥാനാർത്ഥി. കോൺ​ഗ്രസിന് വേണ്ടി എം പ്രദീപ് കുമാറും ബിജെപിക്ക് വേണ്ടി കെ ശ്രീധരനുമാണ് ഇവിടെ അങ്കം കുറിച്ചത്. ഏഷ്യാനെറ്റ് ന്യൂസും സീ ഫോ‍റും ചേർന്ന് നടത്തിയ പോസ്റ്റ് പോൾ സർവേയിൽ മണ്ഡലത്തിൽ ഇടതുമുന്നണി തങ്ങളുടെ ആധിപത്യം നിലനിർത്തുമെന്നാണ് വ്യക്തമായത്. ഇക്കുറി മണ്ഡലത്തിൽ നിന്ന് ടിഐ മധുസൂദനൻ മികച്ച ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് എത്തുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021