ആദ്യ ജയം എൽഡിഎഫിന്, പേരാമ്പ്രയിൽ വിജയമാവർത്തിച്ച് ടിപി രാമകൃഷ്ണൻ

By Web TeamFirst Published May 2, 2021, 11:49 AM IST
Highlights

6173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടിപി രാമകൃഷ്ണൻ യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് ഇബ്രാഹിംകുട്ടിയെ തോൽപ്പിച്ചത്.

കോഴിക്കോട്:  നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ജയം എൽഡിഎഫിന്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി ടിപി രാമകൃഷ്ണൻ വിജയിച്ചു. 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം മുൻ ജില്ലാ സെക്രട്ടറി കൂടിയായ ടിപി രാമകൃഷ്ണൻ യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് ഇബ്രാഹിംകുട്ടിയെ തോൽപ്പിച്ചത്. ബിജെപി സ്ഥാനാർത്ഥി കെ വി സുധീർ ഇവിടെ മൂന്നാം സ്ഥാനത്താണ്. പേരാമ്പ്രയിൽ ബിജെപിക്ക് വോട്ട് ചോർച്ചയുണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2016 നേക്കാൾ 2635 വോട്ട് കുറവാണ് ഇത്തവണ ബിജെപിക്ക് മണ്ധലത്തിലുണ്ടായത്. 

പേരാമ്പ്രയിൽ തുടർച്ചയായ രണ്ടാം വിജയമാണ് ടിപി രാമകൃഷ്ണന്റേത്. ഇതോടെ ഇത് മൂന്നാം വട്ടമാണ് ടിപി നിയമസഭയിൽ പേരാമ്പയെ പ്രതിനിധീകരിക്കുന്നത്. സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പിച്ചു. എൺപതിന് മുകളിൽ സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ മുന്നേറുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്. 

 

click me!