'കേരളത്തിൽ എൽഡിഎഫിനെതിരായ പ്രചാരണം ബിജെപിക്ക് ഗുണം ചെയ്യും'; രാഹുൽ ഗാന്ധിക്കെതിരെ ഡി രാജ

Published : Mar 29, 2021, 09:19 AM ISTUpdated : Mar 29, 2021, 09:40 AM IST
'കേരളത്തിൽ എൽഡിഎഫിനെതിരായ പ്രചാരണം ബിജെപിക്ക് ഗുണം ചെയ്യും'; രാഹുൽ ഗാന്ധിക്കെതിരെ  ഡി രാജ

Synopsis

മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുകയാണ് ശബരിമല വിഷയത്തിലൂടെ യുഡിഎഫും ബിജെപിയും ചെയ്യുന്നത്. ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും നിലപാട് തെറ്റാണെന്നും ഡി രാജ വിമര്‍ശിച്ചു. 

ഇടുക്കി: രാഹുൽ ഗാന്ധിയെ ​രൂ​ക്ഷമായി വിമര്‍ശിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് വ്യക്തതയില്ലെന്നും എൽഡിഎഫ് സർക്കാരിനെതിരെ ഇറങ്ങി പ്രവർത്തിക്കുന്നത് കേരളത്തിൽ ബിജെപിയെ വളർത്താനെ ഉപകരിക്കൂവെന്ന് ഡി രാജ വിമര്‍ശിച്ചു. 

മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുകയാണ് ശബരിമല വിഷയത്തിലൂടെ യുഡിഎഫും ബിജെപിയും ചെയ്യുന്നത്. ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും നിലപാട് തെറ്റാണെന്നും ഡി രാജ വിമര്‍ശിച്ചു. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് മോദിയുടെ ഫാസിസ്റ്റ് സർക്കാരിന്റെയും ഭാവി ഇന്ത്യയുടെയും വിധി നിർണ്ണയിക്കുന്നതുമാണെന്ന് ഡി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലും ദേശീയ തലത്തിലും ഇടുതുപക്ഷം വലിയ പ്രകടനം കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021