മുന്നണിയിലെടുക്കില്ലെന്ന് യുഡിഎഫ്, സ്വതന്ത്രനായാൽ പിന്തുണക്കാമെന്ന വാഗ്‌ദാനം തള്ളി പിസി ജോർജ്

Published : Feb 26, 2021, 09:18 PM IST
മുന്നണിയിലെടുക്കില്ലെന്ന് യുഡിഎഫ്, സ്വതന്ത്രനായാൽ പിന്തുണക്കാമെന്ന വാഗ്‌ദാനം തള്ളി പിസി ജോർജ്

Synopsis

സ്വതന്ത്രനായാൽ പിന്തുണയ്ക്കാമെന്ന യുഡിഎഫ് നിലപാട് തള്ളി എൻഡിഎയുമായി ചർച്ചയ്ക്ക് ഒരുങ്ങുകയാണ് ജോർജ്ജ്

തിരുവനന്തപുരം: പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജിനെ യുഡിഎഫിലെടുക്കില്ല. മുന്നണിയിലെടുക്കാനാകില്ലെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. സ്വതന്ത്രനായാൽ പിന്തുണയ്ക്കാമെന്ന യുഡിഎഫ് നിലപാട് ജോർജ്ജ് തള്ളി. എൻഡിഎയുമായി ചർച്ച സജീവമാക്കാനാണ് പിസി ജോർജ്ജിന്റെ തീരുമാനം.

രണ്ട് സീറ്റുകളും മുന്നണി പ്രവേശനവുമായിരുന്നു പിസി ജോർജ്ജിന്റെ യുഡിഎഫിനോടുള്ള അപേക്ഷ. എന്നാൽ രണ്ടും മുന്നണി നേതൃത്വം തള്ളി. എൻഡിഎ നേതാക്കളുമായി നാളെയും മറ്റന്നാളും സംസാരിക്കുമെന്ന് ജോർജ്ജ് വ്യക്തമാക്കി. അതിന് ശേഷം തീരുമാനം പ്രഖ്യാപിക്കും. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021