കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, ഇരവിപുരത്ത് മുൻ മന്ത്രി ബാബു ദിവാകരനും ആർഎസ്‌പി സ്ഥാനാർത്ഥികൾ

Published : Mar 01, 2021, 03:27 PM IST
കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, ഇരവിപുരത്ത് മുൻ മന്ത്രി ബാബു ദിവാകരനും ആർഎസ്‌പി സ്ഥാനാർത്ഥികൾ

Synopsis

കുന്നത്തൂർ മണ്ഡലത്തിൽ ഉല്ലാസ് കോവൂരിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനും ധാരണയായി

കൊല്ലം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലത്തിൽ മുൻ മന്ത്രി ബാബു ദിവാകരൻ ആർ എസ് പി സ്ഥാനാർഥിയാകും. ഇന്ന് ചേർന്ന ആർഎസ്‌പി മണ്ഡലം കമ്മിറ്റി യോഗത്തിൽ എഎ അസീസാണ് ബാബു ദിവാകരന്റെ പേര് നിർദ്ദേശിച്ചത്. ഇനി മൽസരിക്കാനില്ലെന്ന് എഎ അസീസ് യോഗത്തിൽ പാർട്ടി നേതാക്കളെ അറിയിച്ചു.

കുന്നത്തൂർ മണ്ഡലത്തിൽ ഉല്ലാസ് കോവൂരിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനും ധാരണയായി. ചവറയിൽ ഷിബു ബേബി ജോണിനെ മത്സരിപ്പിക്കാൻ നേരത്തെ ധാരണയായിരുന്നു. ആറ്റിങ്ങൽ, കയ്പ്പമംഗലം സീറ്റുകളിലെ സ്ഥാനാർഥികളെ കോൺഗ്രസുമായുള്ള അന്തിമ ചർച്ചയ്ക്കു ശേഷം തീരുമാനിക്കും. സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഈ മാസം പത്തിന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം നടക്കും.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021