നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് സുസജ്ജമായി ഏഷ്യാനെറ്റ് ന്യൂസ് ചാനലും ഓണ്‍ലൈനും. ഏഷ്യാനെറ്റ് ന്യൂസ് രാവിലെ അഞ്ചുമണിക്ക് സംപ്രേഷണം തുടങ്ങും. ഒപ്പം ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫേസ്ബുക്ക്, യുട്യൂബ് പേജിലും വോട്ടെണ്ണല്‍ വിവരങ്ങള്‍ മിഴിവാര്‍ന്ന വ്യക്തതയോടെ കാണാം. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രേക്ഷകര്‍ക്ക് കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചിത്രം ഏഷ്യാനെറ്റ് ന്യൂസിലൂടെ ലഭ്യമാകും.
മലയാള ടെലിവിഷനിലെ ഏറ്റവും വലിയ വാര്‍ത്താ സംഘവുമായി 140 മണ്ഡലങ്ങളില്‍ നിന്നുള്ള സമഗ്ര റിപ്പോര്‍ട്ടിംഗ്, 25 വര്‍ഷത്തെ അനുഭവ സമ്പത്തും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ വിശകലനങ്ങളും രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളും നിരീക്ഷണങ്ങളും പ്രേക്ഷകരിലേക്കെത്തും. തമിഴ്നാട്, അസം, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും തത്സമയം കാണാം .
ലളിതവും വ്യക്തവുമായി വോട്ടെണ്ണല്‍ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കാന്‍ ASIANETNEWS.COM ഉം തയ്യാറാണ്. ഓരോ സ്പന്ദനങ്ങളും അപ്പപ്പോൾ അറിയിക്കാൻ ലൈവ് ബ്ലോഗും ഇന്‍ഫോഗ്രാഫിക്സ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മുന്നണികളുടേയും മുഴുവൻ മണ്ഡലങ്ങളിലെയും ലീഡുനിലയും ഫലങ്ങളും ഇതിലൂടെ എളുപ്പത്തില്‍ അറിയാം.
താരമണ്ഡലങ്ങളിലെ കണക്കുകളും മുൻവർഷത്തെ വോട്ടെണ്ണല്‍ ഫലങ്ങളും മനസിലാക്കാന്‍ സാധിക്കുന്ന രീതിയിലാണ് എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ തെരഞ്ഞെടുപ്പ് ദിവസ പ്രത്യേക വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയിലും ഏറ്റവും പുതിയ വിവരങ്ങളും ലഭ്യമാകും.
ഇതിനൊപ്പം വോട്ടെണ്ണലിന്‍റെ 140 മണ്ഡലങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ASIANETNEWS.COM നിങ്ങള്‍ക്ക് മുന്നിലെത്തിക്കും.
ഞങ്ങളുടെ ഡാറ്റാ സെന്‍ററിലെ ഒരുക്കങ്ങളെക്കുറിച്ച് സിന്ധു സൂര്യകുമാറും, പി ജി സുരേഷ് കുമാറും, വിനു വി ജോണും ജിമ്മി ജയിംസിനോട് സംസാരിക്കുന്നു:
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ, തത്സമയം