തിരുവനന്തപുരം: നേമത്ത് മത്സരിക്കണമെന്ന് പാർട്ടി നേതൃത്വം തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് തുറന്നുപറഞ്ഞ് ഉമ്മൻചാണ്ടി. പുതുപ്പള്ളിയിലെ ജനങ്ങളുടെ വികാരം മാനിച്ച് തീരുമാനം മാറ്റിയതാണെന്നും ഉമ്മൻചാണ്ടി കോർഡിനേറ്റിംഗ് എഡിറ്റർ വിനു വി ജോണിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ലതികാ സുഭാഷ് എല്ലാ ചർച്ചകളും കഴിഞ്ഞപ്പോഴാണ് മറ്റ് സീറ്റുകൾ ചോദിച്ചത്. ലതികാ സുഭാഷ് അൽപം ഫ്ലെക്സിബിലിറ്റി പാർട്ടി നേതൃത്വത്തിന് തരണമായിരുന്നു. ചോദിക്കുന്ന സീറ്റ് തന്നെ കൊടുക്കാൻ കഴിഞ്ഞെന്ന് വരില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കുന്നു.
ഉമ്മൻചാണ്ടിയുമായുള്ള പ്രത്യേക അഭിമുഖം തത്സമയം കാണാം: