'ഞങ്ങടെ കുഞ്ഞൂഞ്ഞാ, വിട്ടുതരില്ലാ', പുതുപ്പള്ളിയിൽ നാടകീയരംഗങ്ങൾ, ഉമ്മൻചാണ്ടിയെ തടഞ്ഞു

Published : Mar 13, 2021, 10:40 AM ISTUpdated : Mar 13, 2021, 11:46 AM IST
'ഞങ്ങടെ കുഞ്ഞൂഞ്ഞാ, വിട്ടുതരില്ലാ', പുതുപ്പള്ളിയിൽ നാടകീയരംഗങ്ങൾ, ഉമ്മൻചാണ്ടിയെ തടഞ്ഞു

Synopsis

പ്രവർത്തകരിലൊരാൾ ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി പ്രതിഷേധിക്കുകയാണ്. കോൺഗ്രസ് പതാക വീശിയാണ് പ്രതിഷേധം. സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ ഉമ്മൻചാണ്ടിയുടെ വലിയ ഫ്ലക്സും കൊണ്ട് പുതുപ്പള്ളിയിലെ വീട്ടിലെത്തിയിട്ടുണ്ട്. 

കോട്ടയം: ഉമ്മൻചാണ്ടി നേമത്തേക്ക് മാറിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ നാടകീയരംഗങ്ങൾക്ക് സാക്ഷിയായി പുതുപ്പള്ളി. ആവേശോജ്വലമായ സ്വീകരണമാണ് ഉമ്മൻചാണ്ടിക്കായി പ്രവർത്തകർ ഒരുക്കിയത്. ഉമ്മൻചാണ്ടിയെ ഒരു കാരണവശാലും നേമത്തേക്കോ മറ്റൊരു മണ്ഡലത്തിലേക്കോ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി പ്രവർത്തകർ പുതുപ്പള്ളിയിലെ വീട്ടിന് മുന്നിൽ പ്രതിഷേധിക്കുകയാണിപ്പോൾ. സ്ത്രീകൾ ഉൾപ്പടെയുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. ''‍ഞങ്ങടെ കുഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്, വിട്ടുതരില്ലാ വിട്ടുതരില്ലാ'', എന്നിങ്ങനെ മുദ്രാവാക്യവും, ഉമ്മൻചാണ്ടിയുടെ വലിയ ഫ്ലക്സുമായി പ്രതിഷേധം തുടരുമ്പോൾ പ്രവർത്തകരിൽ ഒരാൾ ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി പ്രതിഷേധിച്ചു. 

വീട്ടിൽ നിന്ന് ഉമ്മൻചാണ്ടി പുറത്തേക്ക് പോകാനൊരുങ്ങിയപ്പോൾ വലിയ പ്രതിഷേധവും നാടകീയസംഭവങ്ങളുമാണ് അരങ്ങേറിയത്. പ്രവർത്തകർ ഉമ്മൻചാണ്ടിയുടെ കാർ ത‍ടഞ്ഞു. അരമണിക്കൂറോളം കാർ തടഞ്ഞ് ചുറ്റും നിന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ, ഉമ്മൻചാണ്ടി പതുക്കെ പുറത്തേയ്ക്ക് ഇറങ്ങി. തിരികെ വീട്ടിലേക്ക് കയറി. കയറുന്നതിനിടെ, വീടിന് മുകളിൽ പ്രതിഷേധിച്ച പ്രവർത്തകനോട് താഴെ ഇറങ്ങി വരാനാവശ്യപ്പെട്ടു.

താൻ പുതുപ്പള്ളിയിൽത്തന്നെ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. 

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കാർ തടഞ്ഞ് പ്രതിഷേധിച്ച് പ്രവർത്തകർ, തത്സമയം കാണാം:

അതേസമയം, ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ നിന്ന് മാറ്റുന്നത് മധ്യതിരുവിതാംകൂറിലെ കോൺഗ്രസിന്‍റെ ജയസാധ്യതകൾ കുറയ്ക്കുമെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് പറയുന്നു. എഐസിസിക്ക് വിഷയം ധരിപ്പിച്ച് കത്തയച്ചിട്ടുണ്ടന്നും ഡിസിസി പ്രസിഡന്‍റ് വ്യക്തമാക്കി.

പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീട്ടിൽ നിന്നുള്ള റിപ്പോർട്ട് കാണാം:

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021