റോഡ് റോളറിൽ വി കെ പ്രശാന്ത്, നഗരം ചുറ്റി ബിജെപി, തീരദേശം തൊട്ട് കോൺഗ്രസ്, തലസ്ഥാനത്ത് ആവേശക്കൊട്ട്

By Web TeamFirst Published Apr 4, 2021, 4:39 PM IST
Highlights

തിരുവനനന്തപുരം നഗരം പിടിച്ചാൽ ഭരണം പിടിച്ചുവെന്നാണ് പറയാറ്. ബിജെപിയുടെ സംസ്ഥാനത്തെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഇന്ന് ആവേശക്കൊട്ടാകും. കലാശക്കൊട്ടില്ലെങ്കിലും ആവേശപ്പോര് നിറയും തിരുവനന്തപുരത്തെ വീഥികളിൽ.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലും മറ്റ് മണ്ഡലങ്ങളിലും ആവേശപ്രചാരണത്തിന്‍റെ അവസാനമണിക്കൂറുകളിലാണ് മൂന്ന് മുന്നണികളും. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി അൽപസമയത്തിനകം നിർണായകമായ നേമം മണ്ഡലത്തിൽ കെ മുരളീധരന് വേണ്ടി റോഡ് ഷോയുമായി എത്തും. ഇന്ന് അവസാനമണിക്കൂറുകളിൽ കോൺഗ്രസ് പ്രവർത്തകർ പ്രധാനമായും പൂജപ്പുര മേഖലയിലാണ് പ്രവർത്തനം കേന്ദ്രീകരിക്കുന്നത്. രാഹുലിന്‍റെ റാലിയിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കി പ്രചാരണം പൊടിപൊടിക്കാനാണ് കോൺഗ്രസ് പ്രവർത്തകരുടെ തീരുമാനം. 

വി എസ് ശിവകുമാർ ഇന്ന് തീരദേശമേഖലകളിലാണ് പ്രചാരണം സജീവമാക്കിയത്. വട്ടിയൂർക്കാവിൽ റോഡുകൾ നന്നാക്കിയുള്ള വികസനം വോട്ടാക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ പഴയ 'മേയർ ബ്രോ' വി കെ പ്രശാന്ത് റോളറുകളിൽ കയറിയാണ് പ്രചാരണം നടത്തിയത്. പേരൂർക്കട, വട്ടിയൂർക്കാവ് മേഖലകളിൽ വൻപ്രചാരണപരിപാടികളാണ് എൽഡിഎഫ് നടത്തുന്നത്. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സജീവമേയല്ല എന്ന ആരോപണം തെറ്റെന്ന് പറഞ്ഞ വീണ എസ് നായർ വീടുവീടാന്തരം കയറിയാണ് ഇന്ന് വോട്ടുതേടുന്നത്. 

നഗരമേഖലകൾ കേന്ദ്രീകരിച്ചാണ് ബിജെപി പ്രചാരണം കൊഴുപ്പിക്കുന്നത്. നേമത്ത് കുമ്മനം രാജശേഖരൻ സിറ്റിംഗ് സീറ്റുറപ്പിക്കാൻ പദയാത്രയിലാണ്. തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ വിജയപ്രതീക്ഷയിൽത്തന്നെയാണ് മുന്നോട്ട് പോകുന്നത്. പ്രചാരണം വൻതോതിൽ നടത്തുന്ന കൃഷ്ണകുമാറിന്‍റെ പ്രതീക്ഷ നഗരമേഖലയിലെ വോട്ടർമാരിലാണ്.

കലാശക്കൊട്ട് അവസാനമണിക്കൂറുകളിൽ, തത്സമയം കാണാം:

click me!