ഗുരുവായൂരിൽ ദിലീപ് നായർക്ക് പിന്തുണ നൽകണോ? ബിജെപി തീരുമാനം ഇന്നറിയാം

Web Desk   | Asianet News
Published : Mar 25, 2021, 12:50 AM IST
ഗുരുവായൂരിൽ ദിലീപ് നായർക്ക് പിന്തുണ നൽകണോ? ബിജെപി തീരുമാനം ഇന്നറിയാം

Synopsis

നേരത്തെ എൻ ഡി എയുടെ സഖ്യ കക്ഷിയാകാൻ ശ്രമിച്ചിരുന്ന പാർട്ടിയാണ് ഡിഎസ്ജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25,590 വോട്ടാണ് മണ്ഡലത്തിൽ ബി ജെ പി യ്ക്ക് ലഭിച്ചത്

തൃശൂർ: ഗുരുവായൂരില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ സാഹചര്യത്തില്‍ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായര്‍ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഡിഎസ്ജെപി നേതാക്കളുമായി ചര്‍ച്ച നടത്തി.

ബിസിനസുകാരനായ ദീലീപ് നായര്‍ ഇതാദ്യമാായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നേരത്തെ എൻ ഡി എയുടെ സഖ്യ കക്ഷിയാകാൻ ശ്രമിച്ചിരുന്ന പാർട്ടിയാണ് ഡിഎസ്ജെപി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25,590 വോട്ടാണ് ബി ജെ പി യ്ക്ക് ലഭിച്ചത്. ഡിഎസ്ജെപിയെ പിന്തുണയ്ക്കുന്നതിലൂടെ ഈ വോട്ടുകൾ മറ്റ് മുന്നണികൾക്ക് പോകാതെ നോക്കാനാണ് ബിജെപിയുടെ ശ്രമം.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021