സോണി സെബാസ്റ്റിയന്‍ അയയുന്നു; ഇരിക്കൂറില്‍ കോണ്‍ഗ്രസിന് ആശ്വാസം

Published : Mar 23, 2021, 07:11 AM ISTUpdated : Mar 23, 2021, 08:22 AM IST
സോണി സെബാസ്റ്റിയന്‍ അയയുന്നു; ഇരിക്കൂറില്‍ കോണ്‍ഗ്രസിന് ആശ്വാസം

Synopsis

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇന്നുമുതല്‍ സോണി സെബാസ്റ്റ്യന്‍ പങ്കെടുക്കും. വൈകീട്ട് പയ്യാവൂരില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സജീവിനൊപ്പം വേദി പങ്കിടും.  

കണ്ണൂര്‍: ഇരിക്കൂറില്‍ സജീവ് ജോസഫിനെ സ്ഥനാര്‍ത്ഥിയാക്കിയതില്‍ പരസ്യമായി പ്രതിഷേധിച്ച കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ അയയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇന്നുമുതല്‍ സോണി സെബാസ്റ്റ്യന്‍ പങ്കെടുക്കും. വൈകീട്ട് പയ്യാവൂരില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സജീവിനൊപ്പം വേദി പങ്കിടും. തര്‍ക്കം മാറ്റിവെച്ച് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകാന്‍ ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് എ വിഭാഗം സഹകരിക്കുന്നത്.

അതേസമയം ജില്ലയില്‍ എ ഗ്രൂപ്പ് ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാക്കാന്‍ കെപിസിസിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കെസി ജോസഫിന്റെ സിറ്റിങ് സീറ്റായിരുന്ന ഇരിക്കൂറില്‍ സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ എ ഗ്രൂപ്പ് പ്രതിഷേധിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിനായി തുടക്കത്തില് ഉമ്മന്‍ചാണ്ടിയടക്കം ഇടപെട്ടെങ്കിലും പരിഹാരമുണ്ടായിരുന്നില്ല.
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021