'ശബരിമല ആയുധമാക്കിയത് യുഡിഎഫിന് പറ്റിയ അബദ്ധം'; 100 സീറ്റോടെ തുടര്‍ഭരണമെന്ന് കെ കെ ശൈലജ

Published : May 01, 2021, 11:44 AM ISTUpdated : May 01, 2021, 11:47 AM IST
'ശബരിമല ആയുധമാക്കിയത് യുഡിഎഫിന് പറ്റിയ അബദ്ധം'; 100 സീറ്റോടെ തുടര്‍ഭരണമെന്ന് കെ കെ ശൈലജ

Synopsis

കൊവിഡ് കാലത്തെ പ്രവർത്തനവും സർക്കാരിന് നേട്ടമാകുമെന്നാണ് ആരോഗ്യമന്ത്രിയുടെ വിശ്വാസം. താൻ മാറിയത് കൊണ്ട് കൂത്തുപറമ്പിൽ കെ പി മോഹനൻ തോൽക്കുമെന്ന പ്രചാരണം തെറ്റാണെന്നും ഷൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കണ്ണൂർ: ശബരിമല ആയുധമാക്കിയതാണ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒരിക്കൽ  ജനങ്ങളെ കബളിപ്പിച്ചു എല്ലാകാലവും അത് നടക്കില്ല. നൂറ് സീറ്റ് വരെ നേടി എൽഡിഎഫ് തുടർഭരണം നേടുമെന്ന് കെ കെ ശൈലജ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

കൊവിഡ് കാലത്തെ പ്രവർത്തനവും സർക്കാരിന് നേട്ടമാകുമെന്നാണ് ആരോഗ്യമന്ത്രിയുടെ വിശ്വാസം. താൻ മാറിയത് കൊണ്ട് കൂത്തുപറമ്പിൽ കെ പി മോഹനൻ തോൽക്കുമെന്ന പ്രചാരണം തെറ്റാണെന്നും ഷൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജയിപ്പിക്കുന്നത് വ്യക്തികളെയല്ലെന്നും ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെയാണെന്നും ശൈലജ ആവർത്തിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021