എൽഡിഎഫ് തുടർഭരണം കേരളീയ സമൂഹം ആഗ്രഹിക്കുന്നു, എക്സിറ്റ് പോൾ ഫലത്തോട് പ്രതികരിച്ച് വിജയരാഘവൻ

Published : Apr 30, 2021, 11:13 AM ISTUpdated : Apr 30, 2021, 11:14 AM IST
എൽഡിഎഫ് തുടർഭരണം കേരളീയ സമൂഹം ആഗ്രഹിക്കുന്നു, എക്സിറ്റ് പോൾ ഫലത്തോട് പ്രതികരിച്ച് വിജയരാഘവൻ

Synopsis

കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന ഘടകകക്ഷികൾ എൽഡിഎഫിലേക്ക് വന്നത് കൂടുതൽ സീറ്റുകൾ നേടാൻ സാധ്യത കൂട്ടുന്നു...

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് - സീഫോർ പോസ്റ്റ് പോൾ സർവേ ഫലത്തിനോട് പ്രതികരിച്ച് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. എൽഡിഎഫ് തുടർഭരണം കേരളീയ സമൂഹം ആഗ്രഹിക്കുന്നു എന്നതാണ് എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഞായറാഴ്ച യാഥാർഥ്യ വിജയം നേടുമെന്നും വിജയരാഘവൻ വ്യക്തമാക്കി. 

കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന ഘടകകക്ഷികൾ എൽഡിഎഫിലേക്ക് വന്നത് കൂടുതൽ സീറ്റുകൾ നേടാൻ സാധ്യത കൂട്ടുന്നു. 
യുഡിഎഫിന്റെ തകർച്ചയുടെ വേഗത വർധിക്കും. വലിയ ആഘാതമാണ് യുഡിഎഫിന് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഇടത് മുന്നേറ്റംമാണ് സ‍ർവ്വെ പ്രഖ്യാപിക്കുന്നത്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021