കെകെ ശൈലജയും എംവി ഗോവിന്ദനുമടക്കമുള്ളവർ ഇന്ന് പത്രിക സമർപ്പിക്കും; ആൾക്കൂട്ടം ഒഴിവാക്കും

Web Desk   | Asianet News
Published : Mar 16, 2021, 12:49 AM IST
കെകെ ശൈലജയും എംവി ഗോവിന്ദനുമടക്കമുള്ളവർ ഇന്ന് പത്രിക സമർപ്പിക്കും; ആൾക്കൂട്ടം ഒഴിവാക്കും

Synopsis

കണ്ണൂർ ജില്ലയിലെ എട്ട് എൽഡിഎഫ് സ്ഥാനാർത്ഥികളാണ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുക

കണ്ണൂർ: ആരോഗ്യ മന്ത്രി കെകെ ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനുമടക്കമുള്ളവര്‍ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ എട്ട് എൽഡിഎഫ് സ്ഥാനാർത്ഥികളാണ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുക. കൊവിഡ് മാനദണ്ഡം പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കി, അതാത് മണ്ഡലങ്ങളിലെ വരണാധികാരികൾക്കാകും പത്രിക നൽകുന്നത്. 

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കളക്ട്രേറ്റിലെത്തി പത്രിക നൽകിയിരുന്നു. കൂത്തുപറമ്പ് സ്ഥാനാർത്ഥി കെപി മോഹനൻ നാളെയാണ് പത്രിക നൽകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇന്നലെ കേരളമാകെ പത്രിക നൽകിയത് 13 വനിതാ സ്ഥാനാർത്ഥികളടക്കം 98 സ്ഥാനാർത്ഥികളാണ്. പാലക്കാടാണ് ഏറ്റവും കൂടുതൽ പത്രിക ലഭിച്ചത്. 25 പേർ പത്രിക നൽകി. ഇതുവരെ 105 സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021