വിശ്വാസികളെ എതിരാക്കാൻ ശ്രമം: ശബരിമലയിൽ സംഘർഷത്തിന് താൽപര്യമില്ല: കോടിയേരി

Published : Mar 20, 2021, 11:45 AM ISTUpdated : Mar 20, 2021, 03:12 PM IST
വിശ്വാസികളെ എതിരാക്കാൻ ശ്രമം: ശബരിമലയിൽ സംഘർഷത്തിന് താൽപര്യമില്ല: കോടിയേരി

Synopsis

എൻഎസ്എസ് ശബരിമലയിൽ എടുക്കുന്നത് അവസരവാദ നിലപാട് അല്ല. തുടക്കം മുതലേ എൻഎസ്എസിന് ഒരു നിലപാടാണ്. അവർക്ക് അതിനുള്ള അവകാശം ഉണ്ടെന്നും കോടിയേരി  വിശദീകരിച്ചു.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല പ്രശ്നം കുത്തിപ്പൊക്കി ജനവികാരം എതിരാക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നു എന്ന് കോടിയേരി ബാലകൃഷ്ണൻ. ബിജെപിയുടെ കോൺസിന്റെയും പ്രചരണങ്ങൾ കേട്ടാൽ പോലും തിരിച്ചറിയാൻ കഴിയുന്നില്ല. ശബരിമല കുത്തി പൊക്കാൻ ശ്രമിക്കുകയാണ്. ഇടതുമുന്നണിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് ഉണ്ട്. ശബരിമലയിൽ സംഘർഷത്തിന് സർക്കാരിന് താൽപര്യമില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു, 

1990 വരെ എല്ലാ പ്രായപരിധിയിൽപ്പെട്ട സ്ത്രീകളും ശബരിമലയിൽ കയറി. കോടതി വിധി നടപ്പാക്കാൻ സര്‍ക്കാർ തിടുക്കം കാണിച്ചില്ല. സുപ്രീം കോടതി വിധി വന്നാലും ചർച്ച ചെയ്തേ തീരുമാനമെടുക്കൂ. വിശ്വാസിക്ക് വിശ്വാസിയായി ജീവിക്കാമെന്നും കോടിയേരി പറഞ്ഞു. എൻഎസ്എസ് ശബരിമലയിൽ എടുക്കുന്നത് അവസരവാദ നിലപാട് അല്ല. തുടക്കം മുതലേ എൻഎസ്എസിന് ഒരു നിലപാടാണ്. അവർക്ക് അതിനുള്ള അവകാശം ഉണ്ടെന്നും കോടിയേരി  വിശദീകരിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021