തെരഞ്ഞെടുപ്പ് തോൽവി: നേതൃമാറ്റത്തിനായുള്ള മുറവിളിക്കിടെ കെപിസിസി രാഷ്ട്രീയകാര്യസമിതി

By Web TeamFirst Published May 7, 2021, 6:56 AM IST
Highlights

പ്രതിപക്ഷനേതാവ് മാറണോ എന്ന കാര്യവും ചർച്ച ചെയ്യും. എന്നാൽ ഹൈക്കമാൻഡ് നേതാക്കൾ ലോക്ഡൗണിന് ശേഷം കേരളത്തിലേക്ക് എത്തുന്നുതിനാൽ, കൂടുതൽ ചർച്ചകൾ അതിന് ശേഷം നടത്താനാകും സാധ്യത.
 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന് ചേരും. പാർട്ടിയിൽ വലിയ അഴിച്ചുപണി വേണമെന്നാണ് നേതാക്കളുടെ ആവശ്യം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ രാജിവയ്ക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച ശേഷം നടക്കുന്ന യോഗത്തിൽ കെപിസിസി അധ്യക്ഷന്റെ നിലപാട് നിർണ്ണയമാണ്.

തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന ആക്ഷേപം മുല്ലപ്പള്ളിക്കുണ്ട്. എന്നാൽ. നാടകീയമായി രാജി പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രതിപക്ഷ നേതാവ് മാറണോ എന്ന കാര്യവും യോഗത്തില്‍ ചർച്ച ചെയ്യും. എന്നാൽ. ഹൈക്കമാൻഡ് നേതാക്കൾ ലോക്ഡൗണിന് ശേഷം കേരളത്തിലേക്ക് എത്തുന്നുതിനാൽ കൂടുതൽ ചർച്ചകൾ അതിന് ശേഷം നടത്താനാകും സാധ്യത.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!