തെരഞ്ഞെടുപ്പിൽ എതിര്‍സ്ഥാനാ‍ര്‍ത്ഥിയായി മത്സരിക്കാൻ ചെന്നിത്തലയെ വെല്ലുവിളിച്ച് കെ.ടി.ജലീൽ

By Web TeamFirst Published Feb 9, 2021, 4:33 PM IST
Highlights

തവനൂരിൽ മാറ്റത്തിൻ്റെ കാറ്റു വീശുന്നതായി തോന്നുന്നുവെങ്കിൽ അവിടെ വന്ന് മത്സരിക്കാൻ ചെന്നിത്തലയെ വെല്ലുവിളിക്കുന്നതായും ചെന്നിത്തല. 

മലപ്പുറം: മകന് ഐഎഎസ് ലഭിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമവിരുദ്ധമായി ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി മന്ത്രി കെ.ടി.ജലീൽ. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തവനൂരിൽ എത്തിയതിന് പിന്നാലെയാണ് ചെന്നിത്തലയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി കെടി ജലീൽ രംഗത്തു വന്നത്. 

സ്വന്തം മകന് ഐഎഎസ് കിട്ടാൻ വഴിവിട്ട നീക്കം  നടത്തിയ ചെന്നിത്തല മറ്റൊരു മകന് അമൃത മെഡിക്കൽ കോളേജിൽ പിജി കോഴ്സിന് സീറ്റൊപ്പിക്കാൻ ബാര്‍ മുതലാളിയേയും കൂട്ടിപ്പോയി ഒരു കോടി കൈക്കൂലി കൊടുത്തുവെന്നും ജലീൽ ആരോപിച്ചു. തവനൂരിൽ മാറ്റത്തിൻ്റെ കാറ്റു വീശുന്നതായി തോന്നുന്നുവെങ്കിൽ അവിടെ വന്ന് മത്സരിക്കാൻ ചെന്നിത്തലയെ വെല്ലുവിളിക്കുന്നതായും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മന്ത്രി കെ.ടി. ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് - 

സ്വന്തം മകന് ഐഎഎസ് കിട്ടാൻ നടത്തിയ വഴിവിട്ട കളികൾ, ഊക്കൻ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോൾ ഐ.ആ‍ർ.എസിൽ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കൽ കോളേജിൽ പിജിക്ക് ഫീസ് കൊടുക്കാൻ ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസിൽ കുടുങ്ങിക്കിടക്കുന്ന അനുഭവം. കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിൻ്റെ തലൈവർ, അങ്ങിനെ ഒരുപാട് വിശേഷണങ്ങൾക്കർഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരിൽ മാറ്റത്തിൻ്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?
 

click me!