തുടർഭരണത്തിലെ അപകടം ജനം തിരിച്ചറിഞ്ഞു, യുഡിഎഫ് മുന്നിലെത്തുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

Published : Apr 03, 2021, 05:42 PM ISTUpdated : Apr 03, 2021, 05:46 PM IST
തുടർഭരണത്തിലെ അപകടം ജനം തിരിച്ചറിഞ്ഞു, യുഡിഎഫ് മുന്നിലെത്തുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

Synopsis

ഇടതുപക്ഷത്തിൻ്റെ തുടർ ഭരണം അപകടമാവുമെന്ന് വോട്ടർമാർ മനസിലാക്കിക്കഴിഞ്ഞു. സി.പി.എമ്മിൽ തർക്കം മുറുകുകയാണ്. ഇടതുമുന്നണിക്ക് ആത്മവിശ്വാസം നഷ്ട്ടപ്പെട്ടു കഴിഞ്ഞു. 

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായി തിരിച്ചു വരുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചാലുണ്ടാവുന്ന അപകടം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.  പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ യു.ഡി.എഫിന് ആത്മവിശ്വാസം വർദ്ധിച്ചു. യു.ഡി.എഫിന് ഭരണമുണ്ടാവുമെന്ന് വിലയിരുത്തലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പറഞ്ഞു. 

ഇടതുപക്ഷത്തിൻ്റെ തുടർ ഭരണം അപകടമാവുമെന്ന് വോട്ടർമാർ മനസിലാക്കിക്കഴിഞ്ഞു. സി.പി.എമ്മിൽ തർക്കം മുറുകുകയാണ്. ഇടതുമുന്നണിക്ക് ആത്മവിശ്വാസം നഷ്ട്ടപ്പെട്ടു കഴിഞ്ഞു.  കടുത്ത മത്സരമാണ് നടക്കുന്നത്, യു.ഡി.എഫിനെ എഴുതി തള്ളാനാവില്ല എന്നിങ്ങനെയുള്ള കോടിയേരിയുടെ വാക്കുകൾ ഇതിനു തെളിവാണ്.

ജോസ് കെ.മാണിയുടെ പാർട്ടിക്ക് ഒരു സീറ്റു പോലും കിട്ടില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ വരുന്നു. ജോസ് കെ മാണി ഒരു സീറ്റിലേക്ക് മാത്രമാണ് കാര്യമായി മത്സരിക്കുന്നത്.  പൗരത്വ ദേദഗതി നിയമത്തിൽ പോരാടുന്നത് യു.ഡി.എഫാണ്. യു.ഡി.എഫിൻ്റെ പ്രകടനപത്രിക ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞു. പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ യു.ഡി.എഫിന് ആത്മവിശ്വാസം വർദ്ധിച്ചു. യു.ഡി.എഫിന് ഭരണമുണ്ടാവുമെന്ന് വിലയിരുത്തൽ. എല്ലാ ജില്ലകളിലും യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കും. തുടർച്ചയായ ഇടത് ഭരണം   പ്രതിസന്ധിയിലാക്കുമെന്ന് സാധാരണക്കാരായ വോട്ടർമാർ മനസിലാക്കിയിട്ടുണ്ട്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021