കളമശ്ശേരിയിൽ നടന്നത് ആത്മാഭിമാനവും പണാധിപത്യവും തമ്മിലുള്ള മത്സരമെന്ന് പി രാജീവ്

Published : Apr 07, 2021, 01:07 PM IST
കളമശ്ശേരിയിൽ നടന്നത് ആത്മാഭിമാനവും പണാധിപത്യവും തമ്മിലുള്ള മത്സരമെന്ന് പി രാജീവ്

Synopsis

ആത്മാഭിമാനവും പണാധിപത്യവും തമ്മിലുള്ള മത്സരമാണ് ഇത്തവണ കളമശ്ശേരി കണ്ടത്. ഇത് വോട്ടര്‍മാര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും ജയം തനിക്കൊപ്പമെന്നും പി രാജീവ്

കൊച്ചി: യുഡിഎഫിന്‍റെ ഭാഗമായി നിന്ന വോട്ടുകൾ പോള്‍ ചെയ്യപ്പെടാതെ പോയതുകൊണ്ടാകാം കളമശ്ശേരിയില്‍ പോളിംഗ് ശതമാനം കുറഞ്ഞതെന്ന് ഇടതു മുന്നണി സ്ഥാനാര്‍ഥി പി രാജീവ്. ആത്മാഭിമാനവും പണാധിപത്യവും തമ്മിലുള്ള മത്സരമാണ് ഇത്തവണ കളമശ്ശേരി കണ്ടത്. ഇത് വോട്ടര്‍മാര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും ജയം തനിക്കൊപ്പമെന്നും പി രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പി രാജീവും മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ ​ഗഫൂറും തമ്മിലാണ് കളമശ്ശേരിയിൽ മത്സരം നടന്നത്. കളമശ്ശേരിയിൽ എൽഡിഎഫിന് ജയം ഉറപ്പാണെന്ന് രാജീവ് പറഞ്ഞു. ഭരണത്തുടർച്ചക്കായി വോട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല, മറ്റ് മുന്നണികൾക്ക് വോട്ട് ചെയ്തിരുന്നവർ എൽഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്നും രാജീവ് പറഞ്ഞു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021