ആറന്മുളയിൽ വീണയും, കോന്നിയിൽ ജനീഷും വീണ്ടും മത്സരിക്കും, റാന്നിയിൽ അനിശ്ചിതത്വം തുടരുന്നു

Published : Mar 02, 2021, 01:15 PM IST
ആറന്മുളയിൽ വീണയും, കോന്നിയിൽ ജനീഷും വീണ്ടും മത്സരിക്കും, റാന്നിയിൽ അനിശ്ചിതത്വം തുടരുന്നു

Synopsis

രാജു എബ്രഹാമിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ സംസ്ഥാന സമിതിയാവും അന്തിമ തീരുമാനം എടുക്കുക. അതേസമയം ആറന്മുളയിൽ വീണ ജോർജും കോന്നിയിൽ കെ യു ജനീഷ് കുമാറും വീണ്ടും മത്സരിക്കും. 

പത്തനംതിട്ട: പത്തനംതിട്ടയിലെ സ്ഥാനാർത്ഥി നിർണയത്തിൽ നിലവിലെ സ്ഥിതി തുടരാൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം. റാന്നിയിൽ രാജു എബ്രഹാമിന് ആറാം തവണയും അവസരം നൽകാൻ സെക്രട്ടറിയേറ്റ് നിർദ്ദേശം വന്നു. റാന്നി മണ്ഡലം കേരള കോൺഗ്രസിന് വിട്ടുകൊടുക്കരുത് എന്നും സെക്രട്ടറിയേറ്റ് സംസ്ഥാന സമിതിയോട് ആവശ്യപ്പെട്ടു. രാജു എബ്രഹാമിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ സംസ്ഥാന സമിതിയാവും അന്തിമ തീരുമാനം എടുക്കുക. അതേസമയം ആറന്മുളയിൽ വീണ ജോർജും കോന്നിയിൽ കെ യു ജനീഷ് കുമാറും വീണ്ടും മത്സരിക്കും. 
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021