എല്‍ഡിഎഫിനെ നയിച്ച് 'ക്യാപ്റ്റന്‍'; ധര്‍മ്മടത്തെ ഇളക്കിമറിച്ച് റോഡ് ഷോ, ആത്മവിശ്വാസത്തോടെ ഇടത് ക്യാമ്പ്

Published : Apr 04, 2021, 07:09 PM ISTUpdated : Apr 04, 2021, 08:57 PM IST
എല്‍ഡിഎഫിനെ നയിച്ച് 'ക്യാപ്റ്റന്‍'; ധര്‍മ്മടത്തെ ഇളക്കിമറിച്ച് റോഡ് ഷോ, ആത്മവിശ്വാസത്തോടെ ഇടത് ക്യാമ്പ്

Synopsis

അവസാനഘട്ടത്തില്‍ കൊട്ടും പാട്ടുമായി ജനങ്ങളിലേക്കെത്തിയ സ്ഥാനാര്‍ത്ഥികള്‍ വിജയപ്രതീക്ഷയില്‍ തന്നെയാണ്. ധര്‍മ്മടത്ത് ആവേശം നിറച്ചായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയന്‍റെ റോഡ് ഷോ

തിരുവനന്തപുരം: കൊട്ടിക്കലാശത്തിന് സമാനമായ ആവേശത്തോടെയും ആഘോഷത്തോടെയും ഒരുമാസത്തിലേറെ നീണ്ട പരസ്യപ്രചാരണം അവസാനിപ്പിച്ച് എല്‍ഡിഎഫ്. അവസാനഘട്ടത്തില്‍ കൊട്ടും പാട്ടുമായി ജനങ്ങളിലേക്കെത്തിയ സ്ഥാനാര്‍ത്ഥികള്‍ വിജയപ്രതീക്ഷയില്‍ തന്നെയാണ്. ധര്‍മ്മടത്ത് ആവേശം നിറച്ചായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയന്‍റെ റോഡ് ഷോ. മണിക്കൂറുകള്‍ നീണ്ട റോഡ് ഷോയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. 

രണ്ടരയ്ക്ക് ആരംഭിച്ച റോഡ് ഷോ ഏഴോടെ ധര്‍മ്മടത്ത് അവസാനിച്ചു. ചലച്ചിത്രപ്രവർത്തകരായ പ്രകാശ് രാജ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, മധുപാൽ തുടങ്ങി കലാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖർ റോഡ്‌ഷോയിൽ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്തു. കൊവിഡ് പ്രൊട്ടോക്കോളും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. 

കോഴിക്കോട് നാദാപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഇ കെ വിജയന്‍റെ റോഡ് ഷോ നടന്നു. യുഡിഎഫ് നാദാപുരത്ത് ഉയർത്തിയ ഇരട്ടവോട്ട് വിവാദം യുഡിഎഫിന് തന്നെ തിരിച്ചടിയാകുമെന്നാണ് ഇ കെ വിജയന്‍റെ പ്രതീക്ഷ. പരസ്യപ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കേ അപകടത്തിൽപ്പെട്ട് വീട്ടിൽ വിശ്രമിക്കുന്ന കൊടുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖും മികച്ച ആത്മവിശ്വാസത്തിലാണ്. മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ് മണ്ഡലം നിലനിർത്തുമെന്ന് കാരാട്ട് റസാഖ് പറഞ്ഞു. 

വി എസ് ശിവകുമാർ ഇന്ന് തീരദേശമേഖലകളിലാണ് പ്രചാരണം സജീവമാക്കിയത്. വട്ടിയൂർക്കാവിൽ റോഡുകൾ നന്നാക്കിയുള്ള വികസനം വോട്ടാക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ പഴയ 'മേയർ ബ്രോ' വി കെ പ്രശാന്ത് റോളറുകളിൽ കയറിയാണ് പ്രചാരണം നടത്തിയത്. പേരൂർക്കട, വട്ടിയൂർക്കാവ് മേഖലകളിൽ വൻപ്രചാരണപരിപാടികളാണ് എൽഡിഎഫ് നടത്തിയത്. 

ട്വന്‍റി ട്വന്‍റിയുടെ പൊള്ളയായ വികസന മാതൃക ഈ തെരഞ്ഞെടുപ്പോടെ പൊളിയുമെന്ന് കുന്നത്തുനാട്ടിലെ എൽഡിഎഫ് സ്ഥാനാ൪ത്ഥി പി വി ശ്രീനിജൻ പറഞ്ഞു. സംസ്ഥാന സർക്കാരിന് അനുകൂലമായ തെരഞ്ഞെടുപ്പാകു൦ കുന്നത്തുനാട്ടിൽ ഇക്കുറി ഉണ്ടാവുക എന്നു൦ തിരുവാണിയൂ൪ മാമലയിലെ പ്രചാരണത്തിനിടെ പി വി ശ്രീനിജൻ പറഞ്ഞു. തിരുവമ്പാടി എൽഡിഎഫ് സ്ഥാനാർത്ഥി ലിന്‍റോ ജോസഫ് നൂറുകണക്കിന് പാർട്ടി പ്രവർത്തകർക്കൊപ്പം റോഡ് ഷോ നടത്തിയാണ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്. 

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021