എൻസിപിയിൽ നേതൃമാറ്റ ചര്‍ച്ചയില്ലെന്ന് ശശീന്ദ്രൻ; സര്‍വ്വേ ഫലങ്ങൾ അനുകൂലമായാലും എൽഡിഎഫ് ജാഗ്രത തുടരും

By Web TeamFirst Published Feb 22, 2021, 9:10 AM IST
Highlights

പാർട്ടി ആവശ്യപ്പെട്ടാൽ തിരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കാൻ തയാറാണ്. കെഎസ്ആർടിസിലെ നൂറ് കോടിയുടെ അഴിമതി നടന്നുവെന്നത് ഗൗരവം നിറഞ്ഞ വിഷയമാണ്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമോ അതോ വിജിലൻസ് അന്വേഷണം വേണമോ എന്ന് സിഎംഡിയുമായി ചേര്‍ന്ന് തീരുമാനിക്കും. 

കൊച്ചി: എൻസിപിയിൽ നേതൃമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. എൻസിപിയിലെ നേതൃമാറ്റം ഭാവന സൃഷ്ടി മാത്രമാണ്. പാര്‍ട്ടിയിൽ ആരും ഇതുവരെ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. മാണി സി കാപ്പൻ അവകാശപ്പെട്ടത് പോലെ ആരും പാര്‍ട്ടിയിൽ നിന്നും അദ്ദേഹത്തിനൊപ്പം യുഡിഎഫിലേക്ക് പോയിട്ടില്ല. 

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി യോഗത്തിൽ തീരുമാനമെടുക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് സീറ്റ് വേണമെന്ന ആവശ്യം ഇടതുമുന്നണിയുടെ ആവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നു. എന്നാൽ 
ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

പാർട്ടി ആവശ്യപ്പെട്ടാൽ തിരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കാൻ തയാറാണ്. കെഎസ്ആർടിസിലെ നൂറ് കോടിയുടെ അഴിമതി നടന്നുവെന്നത് ഗൗരവം നിറഞ്ഞ വിഷയമാണ്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമോ അതോ വിജിലൻസ് അന്വേഷണം വേണമോ എന്ന് സിഎംഡിയുമായി ചേര്‍ന്ന് തീരുമാനിക്കും. 

ഏഷ്യാനെറ്റ്‌ ന്യൂസിൻ്റേത് അടക്കമുള്ള ഇലക്ഷൻ പ്രീപോൾ സർവ്വേ ഫലങ്ങൾ ഇടതുമുന്നണിക്ക് അനുകൂലമായിട്ട് വന്നതിൻ്റെ പേരിൽ ഇപ്പോൾ തുടരുന്ന ജാഗ്രത കുറയ്ക്കാനാവില്ലെന്നും ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു. 

click me!