ഉടുമ്പൻചോലയിൽ കൊണ്ടും കൊടുത്തും ഇടത്-വലത് മുന്നണികൾ

Published : Mar 24, 2021, 07:05 PM IST
ഉടുമ്പൻചോലയിൽ കൊണ്ടും കൊടുത്തും ഇടത്-വലത് മുന്നണികൾ

Synopsis

കൊണ്ടും കൊടുത്തും മുന്നേറുകയാണ് ഉടുമ്പൻചോലയിലെ ഇടത് വലത് സ്ഥാനാ‍ര്‍ത്ഥികൾ. എംഎം മണിയുടെ വണ് ടൂ ത്രീ പ്രസംഗം ഉൾപ്പടെയുള്ളവ ഓർമ്മപ്പെടുത്തി സിപിഎം കശാപ്പുകാരുടെ പാർട്ടിയെന്നാരോപിച്ചാണ് യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയുടെ പ്രചാരണം

ഉടുമ്പൻചോല: കൊണ്ടും കൊടുത്തും മുന്നേറുകയാണ് ഉടുമ്പൻചോലയിലെ ഇടത് വലത് സ്ഥാനാ‍ര്‍ത്ഥികൾ. എംഎം മണിയുടെ വണ് ടൂ ത്രീ പ്രസംഗം ഉൾപ്പടെയുള്ളവ ഓർമ്മപ്പെടുത്തി സിപിഎം കശാപ്പുകാരുടെ പാർട്ടിയെന്നാരോപിച്ചാണ് യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയുടെ പ്രചാരണം. അതേസമയം എംഎൽഎ ആയിരുന്ന കാലത്ത് ഒന്നും ചെയ്യാതെ ഇപ്പോഴത്തെ വികസനം കണ്ടുള്ള കണ്ണുകടിയാണ് അഗസ്തിയുടെതെന്നാണ് എംഎം മണിയുടെ മറുപടി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എൽഡിഎഫിന്റെ പക്കലുള്ള ഉടുമ്പൻചോല തിരിച്ചുപിടിക്കാൻ മുൻ എംഎൽഎയും എഐസിസി അംഗവുമായ ഇഎം അഗസ്തിയെ ആണ് യു‍ഡിഎഫ് കളത്തിലിറക്കിരിക്കുന്നത്.എൽ‍ഡിഎഫ് സ്ഥാനാ‍ര്‍ത്ഥി എംഎം മണിയേയും സിപിഎമ്മിനേയും കടന്നാക്രമിച്ചുകൊണ്ടാണ് ഇഎം അഗസ്തിയുടെ പ്രചാരണമത്രയും. പ്രചാരണം കടുക്കുന്തോറും വരുംദിവസങ്ങളിലും ഇരുവരുടയും വാക്പോരിന് കുറവുണ്ടാകില്ലെന്നുറപ്പ്.
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021