'സുകുമാരൻ നായര്‍ കോൺഗ്രസുകാരന്‍'; കടന്നാക്രമിച്ച് എം എം മണി, ചെന്നിത്തലക്കെതിരെയും പരിഹാസം

By Web TeamFirst Published Apr 7, 2021, 10:42 AM IST
Highlights

സുകുമാരൻ നായരുടെ മനസിലിരിപ്പ് വേറെയാണ്. പുള്ളി കോൺഗ്രസുകാരനാണ്, പക്ഷെ അത് സമുദായം മുഴുവൻ അനുസരിക്കണമെന്നില്ല.
ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന് ആശംസിക്കുന്നു. 

ഇടുക്കി: എൻഎസ്എൻ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കടന്നാക്രമിച്ച് മന്ത്രി എം എം മണി. സുകുമാരൻ നായരുടെ മനസിലിരിപ്പ് വേറെയാണ്. പുള്ളി കോൺഗ്രസുകാരനാണ്, പക്ഷെ അത് സമുദായം മുഴുവൻ അനുസരിക്കണമെന്നില്ലെന്ന് എം എം മണി പറഞ്ഞു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന് ആശംസിക്കുന്നു. അത് എൽഡിഎഫിന് ഗുണം ചെയ്യുകയേ ഉള്ളൂവെന്നും എം എം മണി പരിഹസിച്ചു.

എൽഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്ന് എം എം മണി പ്രതികരിച്ചു. ഇടുക്കിയില്‍ ജയം ഉറപ്പാണ്. പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനാണ് തിരിച്ചടിയാവുക. എൽഡിഎഫ് വോട്ടുകൾ മുഴുവന്‍ പോൾ ചെയ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ശബരിമല പ്രചാരണം തെരഞ്ഞെടുപ്പില്‍ ഏശിയില്ല. പാവങ്ങൾക്ക് ഭക്ഷണവും ചികിത്സയും ഉറപ്പാക്കിയ എൽഡിഎഫിന് ഒപ്പമായിരുന്നു ദൈവമെന്നും എം എം മണി പറഞ്ഞു. ഇടുക്കിയിലെ ഇരട്ടവോട്ട് ആരോപണം ബാലിശ്യമാണ്. ആളുകളെ തടയാൻ ബിജെപിക്കും കോൺഗ്രസിനും അധികാരം കൊടുത്തത് ആരാണ്. പരാതി ഉന്നയിക്കേണ്ട സമയത്ത് ഒന്നും ചെയ്യാതെ ഇപ്പോൾ ആളുകളെ ഉപദ്രവിച്ചിട്ട് എന്ത് കാര്യമെന്നും എം എം മണി ചോദിച്ചു.

Also Read: സുകുമാരൻ നായർ ചെയ്തത് ചതി, പ്രസ്താവന ഞെട്ടിച്ചു; ആഞ്ഞടിച്ച് മന്ത്രി എ കെ ബാലൻ

click me!