'എല്ലാ വിവരങ്ങളും കെഎസ്ഇബി വെബ്സൈറ്റിൽ ഉണ്ട്'; ചെന്നിത്തലയ്ക്ക് മറുപടിയുമായി എം എം മണി

Published : Apr 04, 2021, 10:46 AM ISTUpdated : Apr 04, 2021, 11:20 AM IST
'എല്ലാ വിവരങ്ങളും കെഎസ്ഇബി വെബ്സൈറ്റിൽ ഉണ്ട്'; ചെന്നിത്തലയ്ക്ക് മറുപടിയുമായി എം എം മണി

Synopsis

ആരോപണങ്ങളെല്ലാം തള്ളുന്ന വൈദ്യുതി മന്ത്രി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഉടുമ്പൻചോലയിൽ വലിയ വിജയം ഉണ്ടാകുമെന്നും എന്ത് കുപ്രചരണം നടത്തിയാലും എൽഡിഎഫ് ഇവിടെ ജയിക്കുമെന്നുമാണ് എം എം മണി അവകാശപ്പെടുന്നത്.

ഇടുക്കി: അദാനി വൈദ്യുതി കരാർ അഴിമതിയാരോപണത്തിൽ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി വൈദ്യുതി മന്ത്രി എം എം മണി. എല്ലാ വിവരങ്ങളും കെഎസ്ഇബി വെബ്സൈറ്റിൽ ഉണണ്ടെന്നും ചെന്നിത്തലയുടെ മനോനില തെറ്റിയിരിക്കുകയാണെന്നുമാണ് വൈദ്യുതി മന്ത്രിയുടെ പരിഹാസം. 

അദാനിയുമായി രണ്ട് കരാറുകളുണ്ടാക്കിയെന്ന് ഇന്ന് ആവർത്തിച്ച രമേശ് ചെന്നിത്തല കരാറിന്റെ ലെറ്റർ ഓഫ് അവാർഡും ഇന്ന് രാവിലെ പുറത്ത് വിട്ടിരുന്നു. അദാനിക്ക് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഈ ഇടപാടിന് അനുമതി തേടിക്കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കെഎസ്ഇബി കത്തെഴുതിയിട്ടുണ്ടെന്നും അതിന്മേല്‍ അദാനി ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ കാര്യത്തില്‍ റെഗുലേറ്ററി കമ്മീഷന്‍ 17-3-2021 ന് പബ്ലിക്ക് ഹിയറിംഗ് നടത്തുകയും ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല ഇന്ന് വെളിപ്പെടുത്തിയിരുന്നു. 

Read more at: മോദി - അദാനി - പിണറായി കൂട്ടുകെട്ടാരോപിച്ച് ചെന്നിത്തല; അദാനി കരാറിൻ്റെ ലെറ്റർ ഓഫ് അവാർഡ് പുറത്ത് വിട്ടു...

ആരോപണങ്ങളെല്ലാം തള്ളുന്ന വൈദ്യുതി മന്ത്രി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഉടുമ്പൻചോലയിൽ വലിയ വിജയം ഉണ്ടാകുമെന്നും എന്ത് കുപ്രചരണം നടത്തിയാലും എൽഡിഎഫ് ഇവിടെ ജയിക്കുമെന്നുമാണ് എം എം മണി അവകാശപ്പെടുന്നത്. ഇരട്ടവോട്ട് ആരോപണം തോട്ടം തൊഴിലാളികളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും ​മണി ആരോപിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021