Latest Videos

'എലത്തൂരിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചത് കൂടിയാലോചിക്കാതെ'; പ്രതിസന്ധി രൂക്ഷമാണെന്ന് എം കെ രാഘവൻ

By Web TeamFirst Published Mar 21, 2021, 11:01 AM IST
Highlights

എലത്തൂരിലെ കോൺ​ഗ്രസ് നേതൃത്വവും അണികളും ഒരുപോലെ അവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള സ്ഥാനാർത്ഥി വേണമെന്ന് നിലപാട് സ്വീകരിച്ചിരിക്കുകയാണ്. അവിടെ ആളും അർത്ഥവുമില്ലാത്ത ഒരു പാർട്ടിയുടെ സ്ഥാനാർത്ഥി വന്നു കഴിഞ്ഞാലുണ്ടാകുന്ന കാര്യം കോൺ​ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതാണ്. 

കോഴിക്കോട്: എലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്ന് എം കെ രാഘവൻ എം പി. ഇവിടെ പ്രതിസന്ധി രൂക്ഷമാണ്. കെപിസിസി നേതൃത്വം ഉടൻ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഇനി തീരുമാനം കെപിസിസിയുടേതാണെന്നും എം കെ രാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എലത്തൂരിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

എലത്തൂരിലെ കോൺ​ഗ്രസ് നേതൃത്വവും അണികളും ഒരുപോലെ അവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള സ്ഥാനാർത്ഥി വേണമെന്ന് നിലപാട് സ്വീകരിച്ചിരിക്കുകയാണ്. അവിടെ ആളും അർത്ഥവുമില്ലാത്ത സ്ഥാനാർത്ഥി വന്നു കഴിഞ്ഞാലുണ്ടാകുന്ന കാര്യം കോൺ​ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതാണ്. സ്വാഭാവികമായും എലത്തൂരിന്റെ ഇന്നത്തെ അവസ്ഥയിൽ യുഡിഎഫിന്റെ നല്ലൊരു സ്ഥാനാർത്ഥി വന്നാൽ ജയസാധ്യത ഉണ്ടെന്നാണ് അവിടുത്തെ പ്രാദേശികമായുള്ള വികാരം.

Read Also: എലത്തൂർ തലവേദന; സീറ്റ് ഏറ്റെടുക്കണം, ഉറച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കൾ...

കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയല്ലേ എന്ന് പറയേണ്ടത് കോൺ​ഗ്രസ് നേതൃത്വമാണ്. പ്രാദേശികമായ കോൺ​ഗ്രസ് കമ്മിറ്റികളെല്ലാം രാജി വച്ചുകഴിഞ്ഞിരിക്കുന്നു. ആ പശ്ചാത്തലത്തിൽ വളരെ ​ഗൗരവമായ വിഷയമാണത്. എത്രയും പെട്ടന്ന് വിഷയത്തിൽ തീരുമാനമെടുക്കണമെന്നാണ് തന്റെ ആവശ്യമെന്നും എം കെ രാഘവൻ പറഞ്ഞു. 

അതേസമയം, എലത്തൂർ ഭാരതീയ നാഷണൽ ജനതദളിന് നൽകിയാൽ അംഗീകരിക്കുമെന്ന് പ്രാദേശിക  കോൺഗ്രസ് നേതൃത്വം സൂചന നൽകി . എലത്തൂർ നിയോജക മണ്ഡലത്തിലെ  ചേളന്നൂർ പഞ്ചായത്ത് കോൺഗ്രസ് ഭരിക്കുന്നത് ഭാരതീയ നാഷണൽ ജനതാദളിന്റെ പിന്തുണയോടെയാണ് . ചേളന്നൂരിൽ ഭാരതീയ നാഷണൽ ജനതദളിന് രണ്ട് അംഗങ്ങൾ ഉണ്ട്.

Read Also: തർക്കം തീരാതെ എലത്തൂർ; പിൻമാറില്ലെന്ന് ആവർത്തിച്ച് സുൾഫിക്കർ മയൂരി..

 

click me!