"കോലീബി" വിലകുറഞ്ഞ രാഷ്ട്രീയ ആക്ഷേപം; ശബരിമല യുഡിഎഫ് തെരഞ്ഞെടുപ്പ് വിഷയമാക്കില്ലെന്നും മുല്ലപ്പള്ളി

Published : Mar 19, 2021, 01:19 PM IST
"കോലീബി" വിലകുറഞ്ഞ രാഷ്ട്രീയ ആക്ഷേപം; ശബരിമല യുഡിഎഫ് തെരഞ്ഞെടുപ്പ് വിഷയമാക്കില്ലെന്നും മുല്ലപ്പള്ളി

Synopsis

ശബരിമല സംബന്ധിച്ച് നിലവിൽ നടക്കുന്ന ചര്‍ച്ചകൾ അഭിപ്രായ വൈരുദ്ധ്യം തുറന്ന് കാണിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത് മാത്രമാണ്. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ കോലീബി ആക്ഷേപം ഉന്നയിക്കുന്നത് വിലകുറഞ്ഞ തെരഞ്ഞെടുപ്പ് തന്ത്രത്തിന്‍റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന് വഷയദാരിദ്ര്യം ആണ്. അതുകൊണ്ടാണ് ഇത്തരം വിലകുറഞ്ഞ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ശബരിമല പ്രശ്നം തെരഞ്ഞെടുപ്പ് വിഷയമാക്കാനേ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്നും മുല്ലപ്പള്ളി വിശദീകരിച്ചു. ശബരിമല സംബന്ധിച്ച് നിലവിൽ നടക്കുന്ന ചര്‍ച്ചകൾ അഭിപ്രായ വൈരുദ്ധ്യം തുറന്ന് കാണിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത് മാത്രമാണ്. മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന രഘുനാഥിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇന്നലെ രാത്രി അംഗീകരിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021